കെരൂബിന്‍ രഥത്തില്‍ എഴുന്നെള്ളുന്ന (keroobin redhathil ezhunnellunna)
Open "കെരൂബിന്‍ രഥത്തില്‍ എഴുന്നെള്ളുന്ന" in the Nistin Lyrics app →
//കെരൂബിന്‍ രഥത്തില്‍ എഴുന്നെള്ളുന്ന
മഹത്വത്തിന്‍ രൂപമേ ആരാധന
അസ്സറിയ പാളയം തകര്‍ത്തെറിഞ്ഞ
അതുല്യ ശക്തിയെ ആരാധന//
//ആരാധന ആരാധന
സര്‍വ്വശക്തനേശുവേ ആരാധന//
ഹെസക്കിയ കരഞ്ഞപ്പോള്‍ മനസ്സലിഞ്ഞ
കാരുണ്യ സ്നേഹം ഇവിടെയിതാ
നെഹമിയ വിളിച്ചപ്പോള്‍ വിളികേട്ട്
ജറുസലേം പണിത്തവന്‍ ഇവിടെയിതാ
//ആരാധ്യനാകും സര്‍വ്വശക്തനാകും
എളിമയിന്‍ രാജന്‍ ഇവിടെയിതാ//
//ആരാധന.. ആരാധന..
സര്‍വ്വശക്തനേശുവേ ആരാധന//
ഹാനോക്കിന്‍ ഹൃദയം കണ്ടറിഞ്ഞ
ഹൃദ്യനാം താതന്‍ ഇവിടെയിതാ
കാലെബിന്‍ ശക്തിയായ് പരിണമിച്ച
ജീവന്‍റെ നാഥന്‍ ഇവിടെയിതാ
//സ്തുതികള്‍ക്ക് യോഗ്യന്‍ മഹത്വത്തിന്‍ രാജന്‍
അത്യുന്നതരാജന്‍ ഇവിടെയിതാ//
//ആരാധന ആരാധന
സര്‍വ്വശക്തനേശുവേ ആരാധന//
ഏലിയാ വിളിച്ചപ്പോള്‍ അഗ്നിഅയച്ച
അത്യുന്നത ശക്തി ഇവിടെയിതാ
ഏലീഷായില്‍ ചൈതന്യം നിറച്ചവനാം
അബ്രാമിന്‍ ദൈവം ഇവിടെയിതാ
//സര്‍വ്വശക്തനാകും സര്‍വ്വാധിപനാകുമെ-
ന്നേശുനാഥന്‍ ഇവിടെയിതാ//
//ആരാധന ആരാധന
സര്‍വ്വശക്തനേശുവേ ആരാധന//
(കെരൂബിന്‍ രഥത്തില്‍...
Also searched as: keroobin redhathil ezhunnellunna