യേശു ഏകരാജാവിനെ ആരാധിച്ചീടാം (yeshuveka rajavine aradhicheedaam adoration)

Open "യേശു ഏകരാജാവിനെ ആരാധിച്ചീടാം" in the Nistin Lyrics app →

യേശു ഏകരാജാവിനെ ആരാധിച്ചീടാം
യേശു ഏകരക്ഷകനെ ആരാധിച്ചീടാം
ഓസ്തി രൂപനേശുവിനെ ആരാധിച്ചീടാം
സ്നേഹ രൂപനേശുവിനെ ആരാധിച്ചീടാം
//ആരാധിച്ചീടാം നമുക്കാരാധിച്ചീടാം
യേശു ഏകരാജാവിനെ ആരാധിച്ചീടാം//
സര്‍വ്വലോകപാലകനെ ആരാധിച്ചീടാം
സര്‍വ്വാധിപനാം കര്‍ത്താവിനെ ആരാധിച്ചീടാം
ഭൂസ്വര്‍ഗ്ഗത്തിന്‍ രാജാവിനെ ആരാധിച്ചീടാം
ഭൂതലത്തില്‍ വാഴുന്നവനെ ആരാധിച്ചീടാം
//ആരാധിച്ചീടാം നമുക്കാരാധിച്ചീടാം
യേശു ഏകരാജാവിനെ ആരാധിച്ചീടാം//
സ്വര്‍ഗ്ഗസ്ഥിതനാം താതനെ ആരാധിച്ചീടാം
പുത്രനാം യേശുവിനെ ആരാധിച്ചീടാം
പരിശുദ്ധാത്മ സ്നേഹത്തെ ആരാധിച്ചീടാം
പരിശുദ്ധ ത്രീത്വത്തെ ആരാധിച്ചീടാം
//ആരാധിച്ചീടാം നമുക്കാരാധിച്ചീടാം
യേശു ഏകരാജാവിനെ ആരാധിച്ചീടാം//

Also searched as: yeshuveka rajavine aradhicheedaam adoration