പരിശുദ്ധ പരമ ദിവ്യകാരുണ്യമേ (parishudha parama divyakarunyame പരിശുദ്ധ പരമ ദിവ്യകാരുണ്യമേ)
Open "പരിശുദ്ധ പരമ ദിവ്യകാരുണ്യമേ" in the Nistin Lyrics app →
പരിശുദ്ധ പരമ ദിവ്യകാരുണ്യമേ
എന്നേരവും സ്തുതി ആരാധന...
പരിശുദ്ധ പരമ ദിവ്യകാരുണ്യമേ
എന്നേരവും സ്തുതി ആരാധന..
ദൈവമേ നിന്‍ പാതേ സര്‍വ്വമര്‍പ്പിച്ചേകാം
എന്നേരവും സ്തുതി ആരാധന..
കണ്‍കുളിര്‍ക്കേ കാണാം മനം തുറന്നേകാം
എന്നേരവും സ്തുതി ആരാധന..
എല്ലാമെല്ലാമറിയും എന്‍റെ തമ്പുരാനേ
എന്നേരവും സ്തുതി ആരാധന..
ആരാധന...ആരാധന...
ആരാധന...ആരാധന...
മര്‍ത്ത്യനായി ഭൂവില്‍ അവതാരിച്ചവനേ
എന്നേരവും സ്തുതി ആരാധന..
പുല്‍മെത്തയില്‍ പിറന്ന് പൊന്നുണ്ണിയീശോയേ
എന്നേരവും സ്തുതി ആരാധന..
തച്ചന്‍റെ മകനായ് വളര്‍ന്നയീശോയേ
എന്നേരവും സ്തുതി ആരാധന..
കന്യകാ മേരിതന്‍ പ്രിയസുതനേശുവേ
എന്നേരവും സ്തുതി ആരാധന..
ആരാധന...ആരാധന...
ആരാധന...ആരാധന...
ദൈവഹിതമാലിവായ് വ്യാഖ്യാനിച്ച ഗുരുവേ
എന്നേരവും സ്തുതി ആരാധന..
ദൈവരാജ്യം ഭൂവില്‍ സ്ഥാപിച്ചരാജാവേ
എന്നേരവും സ്തുതി ആരാധന..
പാപികളെ അലിവായ് ചേര്‍ത്തു വച്ചോരിടയാ
എന്നേരവും സ്തുതി ആരാധന..
രോഗികള്‍ക്ക് സൗഖ്യം നല്‍കിയ നല്ലിടയാ
എന്നേരവും സ്തുതി ആരാധന..
ആരാധന...ആരാധന...
ആരാധന...ആരാധന...
വഴിയും സത്യവും ജീവനുമാമേശുവേ
എന്നേരവും സ്തുതി ആരാധന..
ലോകത്തിന്‍റെ ദീപമേ ഭൂമിതന്‍ ലവണമേ
എന്നേരവും സ്തുതി ആരാധന..
ശിക്ഷ്യരുടെ പാദങ്ങള്‍ കഴുകിയ ഗുരുവേ
എന്നേരവും സ്തുതി ആരാധന..
സ്നേഹത്തിന്‍ പ്രമാണം പകര്‍ന്ന സത് ഗുരുവേ
എന്നേരവും സ്തുതി ആരാധന..
ആരാധന...ആരാധന...
ആരാധന...ആരാധന...
ഗദ്-സമനി തന്നില്‍ രക്തം വിയര്‍ത്തവനേ
എന്നേരവും സ്തുതി ആരാധന..
ശിക്ഷ്യന്മാരാല്‍ പോലും തിരസ്കൃതനായവനേ
എന്നേരവും സ്തുതി ആരാധന..
മാംസമറ്റിടുവോളം ചെമ്മട്ടിയടിയേറ്റവനേ
എന്നേരവും സ്തുതി ആരാധന..
മുള്‍മുടിതന്‍ അവഹേളനം ശാന്തനായ് സഹിച്ചവനേ
എന്നേരവും സ്തുതി ആരാധന..
ആരാധന...ആരാധന...
ആരാധന...ആരാധന...
എന്‍ പാപങ്ങള്‍ പോക്കാന്‍ കുരിശുചുമന്നവനേ
എന്നേരവും സ്തുതി ആരാധന..
മൂന്നു വട്ടം കുരിശാല്‍ വീണു പിടഞ്ഞവനേ
എന്നേരവും സ്തുതി ആരാധന..
കുരിശിന്‍റെ മാറില്‍ തറയ്ക്കപ്പെട്ടവനേ
എന്നേരവും സ്തുതി ആരാധന..
ചെന്നിണം വാര്‍ന്ന് കുരിശില്‍ മരിച്ചവനേ
എന്നേരവും സ്തുതി ആരാധന..
ആരാധന...ആരാധന...
ആരാധന...ആരാധന...
മൃത്യുവില്‍ നിന്നും മൂന്നാം നാള്‍ ഉയര്‍ത്തവനേ
എന്നേരവും സ്തുതി ആരാധന..
അപ്പമായി എന്നും കൂടെ വാഴും ഈശോയേ
എന്നേരവും സ്തുതി ആരാധന..
//പരിശുദ്ധ പരമ ദിവ്യകാരുണ്യമേ
എന്നേരവും സ്തുതി ആരാധന...// (2)
ആരാധന...ആരാധന...
ആരാധന...ആരാധന...
Also searched as: parishudha parama divyakarunyame പരിശുദ്ധ പരമ ദിവ്യകാരുണ്യമേ, adoration, communion