സ്വർലോക രാജ്ഞിയാം മാതാവേ (swarloka ranjiyam mathave marian)

Open "സ്വർലോക രാജ്ഞിയാം മാതാവേ" in the Nistin Lyrics app →

സ്വർലോക രാജ്ഞിയാം മാതാവേ
സൗവർണ്ണ സ്വർഗ്ഗീയ സൂനമെ
പവന സ്നേഹത്തിൻ പൂന്തെന്നലെ
പരിശുദ്ധ ദൈവത്തിൻ മാതാവെ
സ്വർലോക രാജ്ഞിയാം മാതാവേ
സൗവർണ്ണ സ്വർഗ്ഗീയ സൂനമെ
പവന സ്നേഹത്തിൻ പൂന്തെന്നലെ
പരിശുദ്ധ ദൈവത്തിൻ മാതാവെ
ആവേ...ആവേ...ആവേ മരിയ
ആവേ...ആവേ...ആവേ മരിയ
കദനത്തിലണയുന്ന കാരുണ്യമേ
കണ്ണീർത്തുടയ്ക്കുന്ന ആശ്വാസമെ
കദനത്തിലണയുന്ന കാരുണ്യമേ
കണ്ണീർത്തുടയ്ക്കുന്ന ആശ്വാസമെ
വാൽസല്യത്തിൻ നറുതേൻ പകരും
വ്യാകുല നാഥേ വരദായികെ
വാൽസല്യത്തിൻ നറുതേൻ പകരും
വ്യാകുല നാഥേ വരദായികെ
(ആവേ...ആവേ...ആവേ മരിയ
(ആവേ...ആവേ...ആവേ മരിയ
ആകാശ മോക്ഷത്തിൻ വാതിലെ
ആശ്രിതർക്കെന്നെന്നും ആലംബമെ
ആകാശ മോക്ഷത്തിൻ വാതിലെ
ആശ്രിതർക്കെന്നെന്നും ആലംബമെ
പുലർക്കാലത്തിൻ ഒളിയായ് തെളിയും
പരിപൂജിത ചൈതന്യ പൊൻ താരമെ
പുലർക്കാലത്തിൻ ഒളിയായ് തെളിയും
പരിപൂജിത ചൈതന്യ പൊൻ താരമെ
സ്വർലോക രാജ്ഞിയാം മാതാവേ
സൗവർണ്ണ സ്വർഗ്ഗീയ സൂനമെ
പവന സ്നേഹത്തിൻ പൂന്തെന്നലെ
പരിശുദ്ധ ദൈവത്തിൻ മാതാവെ
(ആവേ...ആവേ...ആവേ മരിയ
(ആവേ...ആവേ...ആവേ മരിയ

Also searched as: swarloka ranjiyam mathave marian