വാഴ്��ത്തിടുന്നിതാ, സ്വര്‍ഗ്ഗനായകാ (vazhthidunnitha swarga nayaka communion)

Open "വാഴ്��ത്തിടുന്നിതാ, സ്വര്‍ഗ്ഗനായകാ" in the Nistin Lyrics app →

വാഴ്‌ത്തിടുന്നിതാ, സ്വര്‍ഗ്ഗനായകാ
കാത്തു കൊള്‍ക നീ, സര്‍വ്വദായകാ
വിണ്ണില്‍ വാഴും നിന്റെ രാജ്യം വന്നിടേണമേ
മധുരം, നിന്‍ നാമം, പാവനം
വാഴ്‌ത്തിടുന്നിതാ, സ്വര്‍ഗ്ഗനായകാ
കാത്തു കൊള്‍ക നീ, സര്‍വ്വദായകാ
നീല നീല വാനിലേതോ
കാവല്‍ മാടം തന്നിലോ
നിര്‍ന്നിമേഷനേത്രനായ് നീ
കാത്തരുള്‍വൂ ഞങ്ങളെ –
നീളെ.. പൂ‍വിന്‍ കാതില്‍
കാറ്റിന്‍ ഈണമായ് വരൂ നീ
അല്ലിത്തേന്മുല്ലയ്‌ക്കും പൂച്ചുണ്ടില്‍
അലിയൂ പാല്‍ത്തുള്ളിയായ്
ദേവദൂതരോ വെണ്‍ പിറാക്കളായ്
പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകള്‍
സ്നേഹലോലമായ മാറില്‍
ചാഞ്ഞുറങ്ങും പൈതലേ
അമ്മമാര്‍ താരാട്ടു പാടും
അങ്കണം നിന്നാലലയം –
ഇന്നീ.. വീടേ സ്വര്‍ഗ്ഗം
സ്നേഹഗീതമായ് വരൂ നീ
കൈക്കുമ്പിള്‍ നീട്ടും പൊന്നുണ്ണിയ്‌ക്കും
കനിവിന്‍ തീര്‍ത്ഥം തരൂ
ദേവദൂതരോ വെണ്‍ പിറാക്കളായ്
പൂ ചൊരിഞ്ഞുവോ പൊന്നൊലീവുകള്‍
ഞങ്ങള്‍ പാടുമങ്കണങ്ങള്‍ പൂക്കളങ്ങളായ്
മലരിന്‍.. കൈകളില്‍.. തേന്‍ കുടം

Also searched as: vazhthidunnitha swarga nayaka communion