പരിശുദ്ധാത്മാവേ നീയെഴുന്നള്ളി (Holy Spirit)

Open "പരിശുദ്ധാത്മാവേ നീയെഴുന്നള്ളി" in the Nistin Lyrics app →

പരിശുദ്ധാത്മാവേ നീയെഴുന്നള്ളി
വരണമേ എന്‍റെ ഹൃദയത്തില്‍
ദിവ്യദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍
ദൈവസ്നേഹം നിറയ്‌ക്കണേ
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി
വരണമേ എന്‍റെ ഹൃദയത്തില്‍
ദിവ്യദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍
ദൈവസ്നേഹം നിറയ്‌ക്കണേ
Music...
സ്വര്‍ഗ്ഗ വാതില്‍ തുറന്നു ഭൂമിയില്‍
നിര്‍ഗ്ഗളീക്കും പ്രകാശമേ
സ്വര്‍ഗ്ഗ വാതില്‍ തുറന്നു ഭൂമിയില്‍
നിര്‍ഗ്ഗളീക്കും പ്രകാശമേ
അന്ധകാര വിരിപ്പു മാറ്റിടും
ചന്തമേറുന്ന ദീപമേ
കേഴുമാത്മാവിലാശ വീശുന്ന
മോഹന ദിവ്യഗാനമേ
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി
വരണമേ എന്‍റെ ഹൃദയത്തില്‍
ദിവ്യദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍
ദൈവസ്നേഹം നിറയ്‌ക്കണേ
Music...
വിണ്ടുണങ്ങി വരണ്ട മാനസം
കണ്ട വിണ്ണിന്‍ തടാകമേ
വിണ്ടുണങ്ങി വരണ്ട മാനസം
കണ്ട വിണ്ണിന്‍ തടാകമേ
മന്ദമായ് വന്നു വീശിയാനന്ദം
തന്ന പൊന്നിളം തെന്നലേ
രക്തസാക്ഷികള്‍ ആഞ്ഞു പുല്‍കിയ
പുണ്യജീവിത പാത നീ
പരിശുദ്ധാത്മാവേ നീയെഴുന്നള്ളി
വരണമേ എന്‍റെ ഹൃദയത്തില്‍
ദിവ്യദാനങ്ങള്‍ ചിന്തിയെന്നുള്ളില്‍
ദൈവസ്നേഹം നിറയ്‌ക്കണേ

Also searched as: holy spirit, parishudhathmave neeyezhunnalli പരിശുദ്ധാത്മാവേ നീയെഴുന്നള്ളി