ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ (krooshil kandu njan nin snehathe adoration)
Open "ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ" in the Nistin Lyrics app →
ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ
ആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെ
ക്രൂശില്‍ കണ്ടു ഞാന്‍ നിന്‍ സ്നേഹത്തെ
ആഴമാര്‍ന്ന നിന്‍ മഹാ ത്യാഗത്തെ
പകരം എന്തു നല്‍കും, ഞാന്‍ ഇനി
ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനെ
പകരം എന്തു നല്‍കും, ഞാന്‍ ഇനി
ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനെ
സൃഷ്‌ടികളില്‍ ഞാന്‍ കണ്ടു നിന്‍ കരവിരുത്
അത്ഭുതമാം നിന്‍ ജ്ഞാനത്തിന്‍ പൂര്‍ണ്ണതയും
സൃഷ്‌ടികളില്‍ ഞാന്‍ കണ്ടു നിന്‍ കരവിരുത്
അത്ഭുതമാം നിന്‍ ജ്ഞാനത്തിന്‍ പൂര്‍ണ്ണതയും
പകരം എന്തു നല്‍കും, ഞാന്‍ ഇനി
നന്ദിയാലെന്നും വാഴ്‌ത്തീടും സൃഷ്‌ടാവേ
പകരം എന്തു നല്‍കും, ഞാന്‍ ഇനി
നന്ദിയാലെന്നും വാഴ്‌ത്തീടും സൃഷ്‌ടാവേ
അടിപ്പിണരില്‍ കണ്ടു ഞാന്‍ സ്നേഹത്തെ
സൗഖ്യമാക്കും യേശുവിന്‍ ശക്തിയെ
അടിപ്പിണരില്‍ കണ്ടു ഞാന്‍ സ്നേഹത്തെ
സൗഖ്യമാക്കും യേശുവിന്‍ ശക്തിയെ
പകരം എന്തു നല്‍കും, ഞാന്‍ ഇനി
എന്‍ ആരോഗ്യം നല്‍കുന്നു താതനായ്
പകരം എന്തു നല്‍കും, ഞാന്‍ ഇനി
എന്‍ ആരോഗ്യം നല്‍കുന്നു താതനായ്
മൊഴിയില്‍ കേട്ടു രക്ഷയിന്‍ ശബ്‌ദത്തെ
വിടുതല്‍ നല്‍കും നിന്‍ ഇമ്പ വചനത്തെ
മൊഴിയില്‍ കേട്ടു രക്ഷയിന്‍ ശബ്‌ദത്തെ
വിടുതല്‍ നല്‍കും നിന്‍ ഇമ്പ വചനത്തെ
പകരം എന്തു നല്‍കും, ഞാന്‍ ഇനി
ദേശത്തെങ്ങും പോകും സുവിശേഷവുമായ്
പകരം എന്തു നല്‍കും, ഞാന്‍ ഇനി
ദേശത്തെങ്ങും പോകും സുവിശേഷവുമായ്
നിന്‍ ശരീരം തകര്‍ത്തു നീ ഞങ്ങള്‍ക്കായ്
ശുദ്ധ രക്തം ചിന്തി നീ ഞങ്ങള്‍ക്കായ്
നിന്‍ ശരീരം തകര്‍ത്തു നീ ഞങ്ങള്‍ക്കായ്
ശുദ്ധ രക്തം ചിന്തി നീ ഞങ്ങള്‍ക്കായ്
പകരം എന്തു നല്‍കും, ഞാന്‍ ഇനി
അന്ത്യത്തോളം ഓര്‍മിക്കും യാഗത്തെ
പകരം എന്തു നല്‍കും, ഞാന്‍ ഇനി
അന്ത്യത്തോളം ഓര്‍മിക്കും യാഗത്തെ
പകരം എന്തു നല്‍കും, ഞാന്‍ ഇനി
ഹൃദയം പൂര്‍ണ്ണമായ് നല്‍കുന്നു നാഥനെ
പകരം എന്തു നല്‍കും, ഞാന്‍ ഇനി
നന്ദിയാലെന്നും വാഴ്‌ത്തീടും സൃഷ്‌ടാവേ
പകരം എന്തു നല്‍കും, ഞാന്‍ ഇനി?
എന്‍ ആരോഗ്യം നല്‍കുന്നു താതനായ്
പകരം എന്തു നല്‍കും, ഞാന്‍ ഇനി
ദേശത്തെങ്ങും പോകും സുവിശേഷവുമായ്
Also searched as: krooshil kandu njan nin snehathe adoration