കരഞ്ഞാല്‍ കണ്ണീരൊപ്പും സ്നേഹമല്ലേ (Communion)

Open "കരഞ്ഞാല്‍ കണ്ണീരൊപ്പും സ്നേഹമല്ലേ" in the Nistin Lyrics app →

കരഞ്ഞാല്‍ കണ്ണീരൊപ്പും സ്നേഹമല്ലേ
എന്റെ നാഥനല്ലെ ഈശോ
തളര്‍ന്നാല്‍ താങ്ങിയെന്നെ ഓമനിക്കും
സ്നേഹ നാഥനല്ലെ ഈശോ
എന്‍ മുഖം… വാടുമ്പോള്‍…
എന്‍ മനം…. നീറുമ്പോള്‍ …
എന്റെ ചാരത്തു ചേരുന്നു
സാന്ത്വനമായി....
കരഞ്ഞാല്‍ കണ്ണീരൊപ്പും സ്നേഹമല്ലേ
എന്റെ നാഥനല്ലെ ഈശോ
മനസ്സില്‍ നിറയുന്ന മുറിവുകളെല്ലാം
വിരല്‍ തൊട്ടുണക്കിടുന്നു
ഭാരങ്ങള്‍ പേറി ഞാന്‍ വീണിടുമ്പോള്‍
തോളില്‍ വഹിച്ചീടുന്നു
ഒരു കുഞ്ഞിനെപ്പോല്‍ തിരു മാറിലവന്‍
എന്നും എന്നെ ഉറക്കിടുന്നു
ഒരു കുഞ്ഞിനെപ്പോല്‍ തിരു മാറിലവന്‍
എന്നും എന്നെ ഉറക്കിടുന്നു
കരഞ്ഞാല്‍ കണ്ണീരൊപ്പും സ്നേഹമല്ലേ
എന്റെ നാഥനല്ലെ ഈശോ
പകയാലെന്മനം നീറിടുമ്പോള്‍
ക്ഷമയായി വന്നിടുന്നു
പിഴകള്‍ ഞാനേറ്റു ചൊല്ലീടുമ്പോള്‍
മോചനം നല്‍കീടുന്നു
തന്റെ അനുഗ്രഹത്തിന്‍ തിരു കരങ്ങളവന്‍
എന്റെ ശിരസ്സില്‍ ചേര്‍ത്തീടുന്നു
തന്റെ അനുഗ്രഹത്തിന്‍ തിരു കരങ്ങളവന്‍
എന്റെ ശിരസ്സില്‍ ചേര്‍ത്തീടുന്നു
കരഞ്ഞാല്‍ കണ്ണീരൊപ്പും സ്നേഹമല്ലേ
എന്റെ നാഥനല്ലെ ഈശോ
തളര്‍ന്നാല്‍ താങ്ങിയെന്നെ ഓമനിക്കും
സ്നേഹ നാഥനല്ലെ ഈശോ
എന്‍ മുഖം… വാടുമ്പോള്‍…
എന്‍ മനം…. നീറുമ്പോള്‍ …
എന്റെ ചാരത്തു ചേരുന്നു
സാന്ത്വനമായി...
കരഞ്ഞാല്‍ കണ്ണീരൊപ്പും സ്നേഹമല്ലേ
എന്റെ നാഥനല്ലെ ഈശോ

Also searched as: karanjal kanneeroppum snehamalle, Communion, Love of God