എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു (ezhunnallunnu rajav ezhunnallunnu adoration)
Open "എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു" in the Nistin Lyrics app →
എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു
എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു
ബേത്ലഹേമില്‍ വന്നുദിച്ചൊരു കനകതാരം
യൂദയായില്‍ കതിരു വീശിയ പരമദീപം
ബേത്ലഹേമില്‍ വന്നുദിച്ചൊരു കനകതാരം
യൂദയായില്‍ കതിരു വീശിയ പരമദീപം
ഉന്നതത്തില്‍ നിന്നിറങ്ങിയ ദിവ്യഭോജ്യം
മന്നിടത്തിനു ജീവനേകിയ സ്വര്‍ഗ്ഗഭോജ്യം
എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു
കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍
കടലിന്‍റെ മീതെ നടന്നു പോയവന്‍
കാനായില്‍ വെള്ളം വീഞ്ഞാക്കിയവന്‍
കടലിന്‍റെ മീതെ നടന്നു പോയവന്‍
മൃതിയടഞ്ഞ മാനവര്‍ക്കു ജീവനേകി
മനമിടിഞ്ഞ രോഗികള്‍ക്കു സൗഖ്യമേകി.
എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു
മഹിതലേ, പുതിയ മലരുകളണിഞ്ഞീടുവിന്‍
മനുജരേ, മഹിതഗീതികള്‍ പൊഴിച്ചീടുവിന്‍
മഹിതലേ, പുതിയ മലരുകളണിഞ്ഞീടുവിന്‍
മനുജരേ, മഹിതഗീതികള്‍ പൊഴിച്ചീടുവിന്‍
വൈരവും പകയുമെല്ലാം മറന്നീടുവിന്‍
സാദരം കൈകള്‍കോര്‍ത്തു നിരന്നീടുവിന്‍
എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു
എഴുന്നള്ളുന്നു രാജാവെഴുന്നള്ളുന്നു
നാകലോക നാഥനീശോ എഴുന്നള്ളുന്നു
മാനവര്‍ക്കു വരം തൂകി എഴുന്നള്ളുന്നു
Also searched as: ezhunnallunnu rajav adoration