ദിവ്യകാരുണ്യമേ.. ഭവ്യ ചൈതന്യമേ.. (divya karunyame bhavya chaithanyame communion)
Open "ദിവ്യകാരുണ്യമേ.. ഭവ്യ ചൈതന്യമേ.." in the Nistin Lyrics app →
ദിവ്യകാരുണ്യമേ.. ഭവ്യ ചൈതന്യമേ..
വന്നിടേണേ, മാനസത്തില്‍
മോക്ഷ രാജാവേ..
തന്നിടേണേ, നിന്‍റെ ചങ്കിന്‍
സാന്ത്വന കുളിരു
ഏകിടേണേ, നിന്‍റെമോഹന
ശാന്തിദ തണല്
ദിവ്യകാരുണ്യമേ.. ഭവ്യ ചൈതന്യമേ..
വന്നിടേണേ, മാനസത്തില്‍
മോക്ഷ രാജാവേ..
മോക്ഷ രാജാവേ..
നീ മുറിഞ്ഞു, നിന്‍റെ മേനി
രക്ത രൂഷിതമായ്
നീയണിഞ്ഞു, മുള്‍ക്കിരീടം
മനുജ രക്ഷയ്‌ക്കായ്
നീയണച്ചു, സ്വന്ത ജീവന്‍
കാല്‍വരി ഗിരിയില്‍
നീ വഹിച്ചു, സ്‌നേഹ താതാ
എന്‍റെപാപ ശതങ്ങളും
നീ സഹിച്ചു, ത്യാഗരൂപാ
എന്‍റെദ്രോഹ ഗണങ്ങളും..
ദിവ്യകാരുണ്യമേ.. ഭവ്യ ചൈതന്യമേ..
വന്നിടേണേ, മാനസത്തില്‍
മോക്ഷ രാജാവേ..
മോക്ഷ രാജാവേ..
എന്‍റെ ഹൃത്തില്‍, നീ വരുമ്പോള്‍
ആത്മഹര്‍ഷ വരം, ഫലം
എന്നുമെന്നും, നീ തരുന്നു
മധുര സ്‌നേഹഭരം, ഗുണം
നിന്നിലലിയും, നേരമാത്മം
സ്വര്‍ഗ്ഗ നിര്‍വൃതി പൂരിതം
ഓസ്‌തി ഇതിനെ, നീയുയര്‍ത്തി
നിസ്‌തുലം നിന്‍ മേനിയായ്
മുന്തിരിച്ചാര്‍, നീ പകര്‍ത്തി
നിന്‍റെ തിരുനിണ ബിന്ദുവായ്
ദിവ്യകാരുണ്യമേ.. ഭവ്യ ചൈതന്യമേ..
വന്നിടേണേ, മാനസത്തില്‍
മോക്ഷ രാജാവേ..
തന്നിടേണേ, നിന്‍റെചങ്കിന്‍
സാന്ത്വന കുളിരു
ഏകിടേണേ, നിന്‍റെ മോഹന
ശാന്തിദ തണല്
ദിവ്യകാരുണ്യമേ.. ഭവ്യ ചൈതന്യമേ..
വന്നിടേണേ, മാനസത്തില്‍
മോക്ഷ രാജാവേ..
മോക്ഷ രാജാവേ..
Also searched as: divya karunyame bhavya chaithanyame communion