അത്യുന്നതന്‍റെ, തണലില്‍ എന്നും (athyunnathante thanalil ennum psalm)
Open "അത്യുന്നതന്‍റെ, തണലില്‍ എന്നും" in the Nistin Lyrics app →
അത്യുന്നതന്‍റെ, തണലില്‍ എന്നും
വസിക്കുന്നവനായ് തീര്‍ന്നിടൂ
സര്‍വ്വശക്തനില്‍, ആശ്രയിച്ചു നീ
അവന്‍റെ സങ്കേതം പൂകിടൂ
തന്‍റെ തൂവല്‍ കൊണ്ടു നിന്നെ
അവിടുന്നെപ്പോഴും മറച്ചീടും
അഭയമേകി നിന്നെയെന്നും
ചിറകിന്‍ കീഴില്‍ ചേര്‍ത്തിടും
നിനക്കു കവചവും, പരിചയുമായ്
രക്ഷയായവന്‍, അണഞ്ഞിടും
നിനക്കു കവചവും, പരിചയുമായ്
രക്ഷയായവന്‍, അണഞ്ഞിടും
സ്‌നേഹ രാജന്‍, ലോക നാഥന്‍
നിന്‍റെബലവും, കോട്ടയും
സ്‌നേഹ രാജന്‍, ലോക നാഥന്‍
നിന്‍റെ ബലവും, കോട്ടയും
ഭീതി തോന്നും രാത്രിയും
പകല്‍ പറക്കും അസ്‌ത്രവും
ഭയപ്പെടേണ്ട, തളര്‍ന്നിടേണ്ട
അത്യുന്നതന്‍ നിന്നെ കാത്തിടും
ഭീതി തോന്നും രാത്രിയും
പകല്‍ പറക്കും അസ്‌ത്രവും
ഭയപ്പെടേണ്ട, തളര്‍ന്നിടേണ്ട
അത്യുന്നതന്‍ നിന്നെ കാത്തിടും
നിനക്കു ചുറ്റും ആയിരങ്ങള്‍
മരിച്ചു വീഴാം, ഈ ഉലകില്‍
എങ്കിലും, നിനക്കു കുഞ്ഞേ
അനര്‍ത്ഥമൊന്നും വരികയില്ല
അത്യുന്നതന്‍റെ, തണലില്‍ എന്നും
വസിക്കുന്നവനായ് തീര്‍ന്നിടൂ
സര്‍വ്വശക്തനില്‍, ആശ്രയിച്ചു നീ
അവന്‍റെ സങ്കേതം പൂകിടൂ
ഇരുളിലെ മഹാ മാരിയും
ഉച്ച വെയിലിന്‍ വിനാശവും
ഭയപ്പെടേണ്ട, തളര്‍ന്നിടേണ്ട
അത്യുന്നതന്‍ നിന്നെ കാത്തിടും
ഇരുളിലെ മഹാ മാരിയും
ഉച്ച വെയിലിന്‍ വിനാശവും
ഭയപ്പെടേണ്ട, തളര്‍ന്നിടേണ്ട
അത്യുന്നതന്‍ നിന്നെ കാത്തിടും
നിന്‍റെപാദം കല്ലിലെങ്ങും
തട്ടിവീഴാതിരിക്കുവാന്‍
നിന്‍റെ ദൈവം, പൊന്‍കരങ്ങളില്‍
താങ്ങി നിന്നെ കാത്തിടും
അത്യുന്നതന്‍റെ, തണലില്‍ എന്നും
വസിക്കുന്നവനായ് തീര്‍ന്നിടൂ
സര്‍വ്വശക്തനില്‍, ആശ്രയിച്ചു നീ
അവന്‍റെ സങ്കേതം പൂകിടൂ
തന്‍റെ തൂവല്‍ കൊണ്ടു നിന്നെ
അവിടുന്നെപ്പോഴും മറച്ചീടും
അഭയമേകി നിന്നെയെന്നും
ചിറകിന്‍ കീഴില്‍ ചേര്‍ത്തിടും
നിനക്കു കവചവും, പരിചയുമായ്
രക്ഷയായവന്‍, അണഞ്ഞിടും
നിനക്കു കവചവും, പരിചയുമായ്
രക്ഷയായവന്‍, അണഞ്ഞിടും
സ്‌നേഹ രാജന്‍, ലോക നാഥന്‍
നിന്‍റെ ബലവും, കോട്ടയും
സ്‌നേഹ രാജന്‍, ലോക നാഥന്‍
നിന്‍റെ ബലവും, കോട്ടയും
Also searched as: athyunnathante thanalil ennum psalm