അന്ധനു കാഴ്‌ച്ച നല്‍കിയ വചനമേ (andhanu kazhcha nalkiya vachaname word of god vachanam)

Open "അന്ധനു കാഴ്‌ച്ച നല്‍കിയ വചനമേ" in the Nistin Lyrics app →

അന്ധനു കാഴ്‌ച്ച നല്‍കിയ വചനമേ
സന്തതമരുളുക ഒരു വചനം
മാരകമാമെന്‍റെ ആത്മാവിന്നന്ധത
ദൂരെയകറ്റി നീ സുഖമാക്കൂ
അന്ധനു കാഴ്‌ച്ച നല്‍കിയ വചനമേ
സന്തതമരുളുക ഒരു വചനം
നിന്‍ മധുവാണികള്‍ കേള്‍ക്കുവാനായെന്‍റെ
ബധിരത സദയം നീക്കുക നീ
നിന്‍ മധുവാണികള്‍ കേള്‍ക്കുവാനായെന്‍റെ
ബധിരത സദയം നീക്കുക നീ
താവക കരുണകള്‍ പാടുവാനായെന്‍റെ
നാവിന്‍റെ കുരുക്കുകള്‍ അഴിക്കുക നീ
അന്ധനു കാഴ്‌ച്ച നല്‍കിയ വചനമേ
സന്തതമരുളുക ഒരു വചനം
പാപത്തിന്‍ ഘോരമാം ഭാരത്തിലമരും
ലോകത്തിന്നഭയം നിന്‍ വചനമല്ലോ
പാപത്തിന്‍ ഘോരമാം ഭാരത്തിലമരും
ലോകത്തിന്നഭയം നിന്‍ വചനമല്ലോ
നിത്യപിതാവിന്‍റെ സ്‌നേഹത്തിന്‍ വചനമേ
നിത്യവും നീ എന്നെ വിളിക്കേണമേ
അന്ധനു കാഴ്‌ച്ച നല്‍കിയ വചനമേ
സന്തതമരുളുക ഒരു വചനം
മാരകമാമെന്‍റെആത്മാവിന്നന്ധത
ദൂരെയകറ്റി നീ സുഖമാക്കൂ

Also searched as: andhanu kazhcha nalkiya vachaname word of god vachanam