ആ കരതാരില്‍ മുഖമൊന്നമര്‍ത്തി (Communion)
Open "ആ കരതാരില്‍ മുഖമൊന്നമര്‍ത്തി" in the Nistin Lyrics app →
ആ കരതാരില്‍ മുഖമൊന്നമര്‍ത്തി
ഒന്നു കരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍
തിരുഹൃദയ കാരുണ്യത്തണലില്‍
ഒന്നു മയങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍
കാല്‍വരിനാഥാ, കരുണാമയാ
കനിയേണമേ സ്നേഹനാഥാ
കാല്‍വരിനാഥാ, കരുണാമയാ
കനിയേണമേ സ്നേഹനാഥാ
ആ കരതാരില്‍ മുഖമൊന്നമര്‍ത്തി
ഒന്നു കരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍
തിരുഹൃദയ കാരുണ്യത്തണലില്‍
ഒന്നു മയങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍
ഈ ജീവിത കുരിശിന്റെ ഭാരം
ഒന്നു താങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍
ഈ ജീവിത കുരിശിന്റെ ഭാരം
ഒന്നു താങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍
ഈ നീറുന്ന ഓര്‍മ്മകളെല്ലാം
ഒന്നു മറക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍
കാല്‍വരിനാഥാ, കരുണാമയാ
കനിയേണമേ സ്നേഹനാഥാ
കാല്‍വരിനാഥാ, കരുണാമയാ
കനിയേണമേ സ്നേഹനാഥാ
ആ ക്രൂശിത രൂപത്തില്‍ നോക്കി
ഒന്നനുതപിക്കാന്‍ കഴിഞ്ഞെങ്കില്‍
ആ ക്രൂശിത രൂപത്തില്‍ നോക്കി
ഒന്നനുതപിക്കാന്‍ കഴിഞ്ഞെങ്കില്‍
ആ വചനങ്ങള്‍ അനുസരിച്ചെന്നും
ഒന്ന് ജീവിക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍.
ആ കരതാരില്‍ മുഖമൊന്നമര്‍ത്തി
ഒന്നു കരയാന്‍ കഴിഞ്ഞിരുന്നെങ്കില്‍
തിരുഹൃദയ കാരുണ്യത്തണലില്‍
ഒന്നു മയങ്ങാന്‍ കഴിഞ്ഞിരുന്നെങ്കില്‍
കാല്‍വരിനാഥാ, കരുണാമയാ
കനിയേണമേ സ്നേഹനാഥാ
കാല്‍വരിനാഥാ, കരുണാമയാ
കനിയേണമേ സ്നേഹനാഥാ
Also searched as: aa karatharil mukam onnamarthi, Communion