രാജാധിരാജന്‍ മഹിമയോടെ (rajadhirajan mahimayode entrance recessional)
Open "രാജാധിരാജന്‍ മഹിമയോടെ" in the Nistin Lyrics app →
രാജാധിരാജന്‍ മഹിമയോടെ
വാനമേഘത്തില്‍ എഴുന്നള്ളാറായ്
ക്ലേശം തീര്‍ന്നു നാം നിത്യം വസിപ്പാന്‍
വാസം ഒരുക്കാന്‍ പോയ പ്രിയന്‍ താന്‍
വാസം ഒരുക്കാന്‍ പോയ പ്രിയന്‍ താന്‍
രാജാധിരാജന്‍ മഹിമയോടെ
വാനമേഘത്തില്‍ എഴുന്നള്ളാറായ്
നിന്ദ കഷ്ടത പരിഹാസങ്ങള്‍
ദുഷികളെല്ലാം തീരാന്‍ കാലമായ്
ദുഷികളെല്ലാം തീരാന്‍ കാലമായ്
രാജാധിരാജന്‍ മഹിമയോടെ
വാനമേഘത്തില്‍ എഴുന്നള്ളാറായ്
പ്രാണപ്രിയന്‍റെ പൊന്നുമുഖത്തെ
തേജസ്സോടെ നാം കാണാന്‍ നേരമായ്
തേജസ്സോടെ നാം കാണാന്‍ നേരമായ്
രാജാധിരാജന്‍ മഹിമയോടെ
വാനമേഘത്തില്‍ എഴുന്നള്ളാറായ്
കാന്തനുമായി വാസം ചെയ്യുന്ന
കാലം സമീപം ആയി പ്രിയരേ
കാലം സമീപം ആയി പ്രിയരേ
രാജാധിരാജന്‍ മഹിമയോടെ
വാനമേഘത്തില്‍ എഴുന്നള്ളാറായ്
ഒരുങ്ങിനിന്നു പ്രിയന്‍ കൂടെന്നും
മണിയറയില്‍ വാഴാന്‍ കാലമായ്
മണിയറയില്‍ വാഴാന്‍ കാലമായ്
രാജാധിരാജന്‍ മഹിമയോടെ
വാനമേഘത്തില്‍ എഴുന്നള്ളാറായ്
യുഗായുഗമായ് പ്രിയന്‍ കൂടെന്നും
വാഴും സുദിനം ആസന്നമായ്
വാഴും സുദിനം ആസന്നമായ്
രാജാധിരാജന്‍ മഹിമയോടെ
വാനമേഘത്തില്‍ എഴുന്നള്ളാറായ്
Also searched as: rajadhirajan mahimayode entrance recessional