അധരങ്ങളില്‍, അലിയും അലിവുള്ളവന്‍ (Communion)
Open "അധരങ്ങളില്‍, അലിയും അലിവുള്ളവന്‍" in the Nistin Lyrics app →
അധരങ്ങളില്‍, അലിയും അലിവുള്ളവന്‍
ആശ്വാസ ദായകന്‍ ദൈവം
അധരങ്ങളില്‍, അലിയും അലിവുള്ളവന്‍
ആശ്വാസ ദായകന്‍ ദൈവം
ഹൃദയങ്ങളില്‍ വാഴും അഖിലേശ്വരന്‍
മുറിവില്‍, തലോടുന്ന സ്നേഹം
ഹൃദയങ്ങളില്‍ വാഴും അഖിലേശ്വരന്‍
മുറിവില്‍, തലോടുന്ന സ്നേഹം
അധരങ്ങളില്‍, അലിയും അലിവുള്ളവന്‍
ആശ്വാസ ദായകന്‍ ദൈവം
ഹൃദയകവാടം, തുറന്നു ഞാന്‍ നില്‍പ്പൂ
നീ എന്‍റെ ഉള്ളില്‍, വന്നു വാഴാന്‍
ഹൃദയകവാടം, തുറന്നു ഞാന്‍ നില്‍പ്പൂ
നീ എന്‍റെ ഉള്ളില്‍, വന്നു വാഴാന്‍
അറിയുന്നെന്‍ ആത്മാവില്‍, ദിവ്യസ്നേഹം
അകതാരില്‍ നിറയുന്ന ശാന്തി തീരം
അറിയുന്നെന്‍ ആത്മാവില്‍, ദിവ്യസ്നേഹം
അകതാരില്‍ നിറയുന്ന ശാന്തി തീരം
അധരങ്ങളില്‍, അലിയും അലിവുള്ളവന്‍
ആശ്വാസ ദായകന്‍ ദൈവം
സ്വര്‍ഗ്ഗീയ ഭോജനം, വിരുന്നായി നല്‍കി
ജീവന്‍റെ ജീവനില്‍ ചേര്‍ന്നലിയാന്‍
സ്വര്‍ഗ്ഗീയ ഭോജനം, വിരുന്നായി നല്‍കി
ജീവന്‍റെ ജീവനില്‍ ചേര്‍ന്നലിയാന്‍
ഓസ്‌തിയില്‍ വാഴും നിന്‍, സ്നേഹരൂപം
ആത്മാവില്‍ തെളിയുന്ന, പൊന്‍വെളിച്ചം
ഓസ്‌തിയില്‍ വാഴും നിന്‍, സ്നേഹരൂപം
ആത്മാവില്‍ തെളിയുന്ന, പൊന്‍വെളിച്ചം
അധരങ്ങളില്‍, അലിയും അലിവുള്ളവന്‍
ആശ്വാസ ദായകന്‍ ദൈവം
ഹൃദയങ്ങളില്‍ വാഴും അഖിലേശ്വരന്‍
മുറിവില്‍, തലോടുന്ന സ്നേഹം
ഹൃദയങ്ങളില്‍ വാഴും അഖിലേശ്വരന്‍
മുറിവില്‍, തലോടുന്ന സ്നേഹം
ആശ്വാസ ദായകന്‍ ദൈവം
ആശ്വാസ ദായകന്‍ ദൈവം
Also searched as: adharangalil aliyum alivullavan, Communion