ദിവ്യകാരുണ്യമേ ബലിവേദിയില്‍ (divya karunyame balivedhiyil)

Open "ദിവ്യകാരുണ്യമേ ബലിവേദിയില്‍" in the Nistin Lyrics app →

ദിവ്യകാരുണ്യമേ ബലിവേദിയില്‍
ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ
ദിവ്യകാരുണ്യമേ ബലിവേദിയില്‍
ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ
ജീവന്‍ സമൃദ്ധമായ് ഉണ്ടാകുവാന്‍
നീ എന്നും മുറിക്കപ്പെടുന്നു
ജീവന്‍ സമൃദ്ധമായ് ഉണ്ടാകുവാന്‍
നീ എന്നും മുറിക്കപ്പെടുന്നു
സ്വയമേ ശൂന്യമാക്കുന്നു
ദിവ്യകാരുണ്യമേ ബലിവേദിയില്‍
ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ
മേശയ്‌ക്കു ചുറ്റും ഒരുമിച്ചുകൂട്ടുന്ന
സ്‌നേഹ വിരുന്നാണു നീ
മേശയ്‌ക്കു ചുറ്റും ഒരുമിച്ചുകൂട്ടുന്ന
സ്‌നേഹ വിരുന്നാണു നീ
ഭിന്നതകള്‍ മറന്നൊന്നുചേരാന്‍
കൂട്ടായ്‌മയില്‍ വളര്‍ന്നീടാന്‍
ഐക്യത്തില്‍ ഞങ്ങള്‍, പുലരാന്‍ തുണയ്‌ക്കും
പങ്കുവയ്‌പ്പനുഭവം നല്‍കിയാലും
ഐക്യത്തില്‍ ഞങ്ങള്‍, പുലരാന്‍ തുണയ്‌ക്കും
പങ്കുവയ്‌പ്പനുഭവം നല്‍കിയാലും
ദിവ്യകാരുണ്യമേ ബലിവേദിയില്‍
ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ
അനുരഞ്ജനത്തിന്റെ വരദാനമേകുന്ന
കൂദാശയര്‍പ്പണമല്ലോ
അനുരഞ്ജനത്തിന്റെ വരദാനമേകുന്ന
കൂദാശയര്‍പ്പണമല്ലോ
ശത്രുതകള്‍ അകന്നൊന്നു ചേരാന്‍
രമ്യതയില്‍ തഴച്ചീടാന്‍
സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍, വാഴാന്‍ തുണയ്‌ക്കും
ബലിദാന ചൈതന്യമേകിയാലും
സ്വര്‍ഗ്ഗത്തില്‍ ഞങ്ങള്‍, വാഴാന്‍ തുണയ്‌ക്കും
ബലിദാന ചൈതന്യമേകിയാലും
ദിവ്യകാരുണ്യമേ ബലിവേദിയില്‍
ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ
ജീവന്‍ സമൃദ്ധമായ് ഉണ്ടാകുവാന്‍
നീ എന്നും മുറിക്കപ്പെടുന്നു
സ്വയമേ ശൂന്യമാക്കുന്നു
ദിവ്യകാരുണ്യമേ ബലിവേദിയില്‍
ഞങ്ങള്‍ക്കായ് മുറിയും അപ്പമാണു നീ

Also searched as: divya karunyame balivedhiyil