കാറ്റേ കടലേ വാ (kaatte kate katte kadale vaa psalm communion)

Open "കാറ്റേ കടലേ വാ" in the Nistin Lyrics app →

കാറ്റേ കടലേ വാ...
ദൈവത്തെ സ്തുതിപ്പിന്‍
മഴയേ മേഘമേ വാ...
ദൈവത്തെ സ്തുതിപ്പീന്‍....(2)
മാമലയാറുകളെ...
പൂമലര്‍ വാടികളെ....(2)
പൈങ്കിളി ജാലങ്ങളേ...
കര്‍ത്താവിനെ സ്തുതിപ്പീന്‍...(2)
(കാറ്റേ കടലേ.... ...
ആത്മാവിന്‍ ആനന്ദം നീ..
ആശ്രിതര്‍ക്കാശ്വാസം നീ...(2)
വാനവഭോജനം നീ..
മാധുരി സാരവും നീ....(2)
(കാറ്റേ കടലേ.... ...
കണ്ണീരിന്‍ താഴ്വരയില്‍..
അലയുന്ന നിന്‍റെ മക്കള്‍....(2)
കരയുന്നു നിന്നെ നോക്കി..
കനിവാര്‍ന്നലിയണമേ...(2)
(കാറ്റേ കടലേ.... ...

Also searched as: kaatte kate katte kadale vaa psalm communion