അപ്പവും വീഞ്ഞുമായ് നിന്‍ (appavum veenjumayi nin offertory)

Open "അപ്പവും വീഞ്ഞുമായ് നിന്‍" in the Nistin Lyrics app →

അപ്പവും വീഞ്ഞുമായ് നിന്‍
മാംസവും ചോരയും നീ
ഞങ്ങള്‍ക്കു പങ്കുവെച്ചില്ലേ
ഇവര്‍ ചെയ്‌ത പാപങ്ങള്‍,
ഒരു മുള്‍കിരീടമായ്
ശിരസ്സാ വഹിച്ചൊരു ദേവാ
ജീവിതമാം കാല്‍വരിയില്‍
മരകുരിശുകള്‍ ചുമന്നിടുന്നിവ
രെന്നെന്നും...
അപ്പവും വീഞ്ഞുമായ് നിന്‍
മാംസവും ചോരയും നീ
ഞങ്ങള്‍ക്കു പങ്കുവെച്ചില്ലെ
അങ്ങേയ്‌ക്കു ഞാന്‍, ജീവന്‍ തരാം
എന്നിലെ ശീമോന്‍ കളവു പറഞ്ഞാലും
അങ്ങേയ്‌ക്കു ഞാന്‍, ജീവന്‍ തരാം
എന്നിലെ ശീമോന്‍ കളവു പറഞ്ഞാലും
പൂങ്കോഴി കൂവുമുമ്പൊരു വട്ടം പോലും
തള്ളിപ്പറയിക്കല്ലേ…
മനമേ…
ജീവിതമാം കാല്‍വരിയില്‍
മരകുരിശുകള്‍ ചുമന്നിടുന്നിവരെന്നെന്നും
അപ്പവും വീഞ്ഞുമായ് നിന്‍
മാംസവും ചോരയും നീ
ഞങ്ങള്‍ക്കു പങ്കുവെച്ചില്ലെ
ചില നാണയം, ചെറുചുംബനം
കുരിശേറ്റി യൂദാ ഗുരു ദേവനെയും
ചില നാണയം, ചെറുചുംബനം
കുരിശേറ്റി യൂദാ ഗുരു ദേവനെയും
ഭൂലോകം പോലും കാലടിയില്‍ വെച്ചാലും
ഒറ്റു കൊടുപ്പിക്കല്ലേ…
മനമേ…
ജീവിതമാം കാല്‍വരിയില്‍
മരകുരിശുകള്‍ ചുമന്നിടുന്നിവരെന്നെന്നും
അപ്പവും വീഞ്ഞുമായ് നിന്‍
മാംസവും ചോരയും നീ
ഞങ്ങള്‍ക്കു പങ്കുവെച്ചില്ലെ
ഇവര്‍ ചെയ്‌ത പാപങ്ങള്‍, ഒരു മുള്‍കിരീടമായ്
ശിരസ്സാ വഹിച്ചൊരു ദേവാ
ജീവിതമാം കാല്‍വരിയില്‍
മരകുരിശുകള്‍ ചുമന്നിടുന്നിവരെന്നെന്നും
മരകുരിശുകള്‍ ചുമന്നിടുന്നിവരെന്നെന്നും
മരകുരിശുകള്‍ ചുമന്നിടുന്നിവരെന്നെന്നും
മരകുരിശുകള്‍ ചുമന്നിടുന്നിവരെന്നെന്നും

Also searched as: appavum veenjumayi nin offertory