സ്നേഹതൂവാല കൊണ്ടു തുടയ്‌ക്കാം (sneha thoovala kond thudekkam communion)

Open "സ്നേഹതൂവാല കൊണ്ടു തുടയ്‌ക്കാം" in the Nistin Lyrics app →

സ്നേഹതൂവാല കൊണ്ടു തുടയ്‌ക്കാം
എന്‍റെ ഈശോയെ നിന്‍ പൂമുഖം
സ്നേഹപൂമാല ഞാന്‍ കോരുക്കാം
ഈശോയെ നിന്‍മാറില്‍ ചാര്‍ത്താന്‍
സ്നേഹതൂവാല കൊണ്ടു തുടയ്‌ക്കാം
എന്‍റെ ഈശോയെ നിന്‍ പൂമുഖം
സ്നേഹപൂമാല ഞാന്‍ കോരുക്കാം
ഈശോയെ നിന്‍മാറില്‍ ചാര്‍ത്താന്‍
വാ വാ, സ്നേഹരാജാവേ
എന്നെന്നും എന്നുള്ളില്‍ വാഴാന്‍
വാ വാ സ്നേഹത്തിന്‍ പൂനിലാവേ
എന്നുള്ളില്‍ വെണ്‍ശോഭയേകാന്‍
സ്നേഹതൂലിക കൊണ്ടു കുറിക്കാം
എന്‍റെ ഈശോയെ നിന്‍ കീര്‍ത്തനം
സ്നേഹതൂലിക കൊണ്ടു കുറിക്കാം
എന്‍റെ ഈശോയെ നിന്‍ കീര്‍ത്തനം
സ്നേഹതൂവലാല്‍ ഞാന്‍ ഒരുക്കാം
എന്‍റെ ഈശോയെ ഒരു വെണ്‍കിരീടം
എന്‍റെ ഈശോയെ ഒരു വെണ്‍കിരീടം
സ്നേഹ പൊന്‍ദീപം ഞാന്‍ തെളിക്കാം
എന്‍റെ ഈശോയെ നീ വരും വഴിയില്‍
സ്നേഹപൂന്തെന്നല്‍ വിശറിയൊരുക്കാം
ഈശോയ്‌ക്കിളം തെന്നലേകാം
വാ വാ, സ്നേഹരാജാവേ
എന്നെന്നും എന്നുള്ളില്‍ വാഴാന്‍
വാ വാ സ്നേഹത്തിന്‍ പൂനിലാവേ
എന്നുള്ളില്‍ വെണ്‍ശോഭയേകാന്‍
സ്നേഹപൂമണ്ഡപം ഞാന്‍ ഒരുക്കാം
എന്‍റെ ഈശോയെ നിനക്കു വസിക്കാന്‍
സ്നേഹപൂമണ്ഡപം ഞാന്‍ ഒരുക്കാം
എന്‍റെ ഈശോയെ നിനക്കു വസിക്കാന്‍
സ്നേഹപൂത്താലം ഞാന്‍ നിരത്താം
എന്‍റെ ഈശോയെ വരവേല്‍ക്കുവാനായി
എന്‍റെ ഈശോയെ വരവേല്‍ക്കുവാനായി
വാ വാ, സ്നേഹരാജാവേ
എന്നെന്നും എന്നുള്ളില്‍ വാഴാന്‍
വാ വാ സ്നേഹത്തിന്‍ പൂനിലാവേ
എന്നുള്ളില്‍ വെണ്‍ശോഭയേകാന്‍
വാ വാ, സ്നേഹരാജാവേ
എന്നെന്നും എന്നുള്ളില്‍ വാഴാന്‍
വാ വാ സ്നേഹത്തിന്‍ പൂനിലാവേ
എന്നുള്ളില്‍ വെണ്‍ശോഭയേകാന്‍

Also searched as: sneha thoovala kond thudekkam communion