ദേവാലയ മണിമുഴങ്ങീ (dhevalaya mani devalayamani muzhangi pooja vedhiyorungi entrance)

Open "ദേവാലയ മണിമുഴങ്ങീ" in the Nistin Lyrics app →

ദേവാലയ മണിമുഴങ്ങീ
പൂജാ വേദിയൊരുങ്ങീ
ആരാധനയുടെ സമയം
വീണ്ടും സമാഗതമായി.
ദേവാലയ മണിമുഴങ്ങീ
പൂജാ വേദിയൊരുങ്ങീ
ആരാധനയുടെ സമയം
വീണ്ടും സമാഗതമായി.
ബലിയണയ്‌ക്കാന്‍ ഒരുങ്ങിടുവിന്‍
തിരുബലിയില്‍ ചേര്‍ന്നിടുവിന്‍
ഇതു ജീവിത ബലിയല്ലോ
നിത്യ ജീവന്റെ ബലിയല്ലോ
ഒരു നാള്‍ നാഥന്‍ ലോ..ക പാപം
പേറിടും കുഞ്ഞാടായ്
സകല ജനത്തിന്‍ പാപം നീക്കാന്‍
കുരിശില്‍ ഒരു ബലിയായ്
അനുഗ്രഹമരുളും, പ്രശാന്തിയേകും
ഈ ബലിയില്‍ ഒന്നു ചേരാം
ദേവാലയ മണിമുഴങ്ങീ
പൂജാ വേദിയൊരുങ്ങീ
ആരാധനയുടെ സമയം
വീണ്ടും സമാഗതമായി.
ഹൃദയം നിര്‍മ്മലമാക്കീടാനായ്
അനുതാപത്താല്‍ കഴുകാം
നമ്മുടെ ജീവിതം യാ..ഗമായ്
യേശുവോടൊന്നായ് ചേര്‍ക്കാം
ഹൃദയമുണര്‍ത്തി, സ്തുതികളുയര്‍ത്തി
ഈ ബലിയില്‍ പങ്കുചേരാം
ദേവാലയ മണിമുഴങ്ങീ
പൂജാ വേദിയൊരുങ്ങീ
ആരാധനയുടെ സമയം
വീണ്ടും സമാഗതമായി.
ബലിയണയ്‌ക്കാന്‍ ഒരുങ്ങിടുവിന്‍
തിരുബലിയില്‍ ചേര്‍ന്നിടുവിന്‍
ഇതു ജീവിത ബലിയല്ലോ
നിത്യ ജീവന്റെ ബലിയല്ലോ

Also searched as: dhevalaya mani devalayamani muzhangi pooja vedhiyorungi entrance