ഇസ്രായേലിന്‍ നായകാ (israyelin nayaka ente nalla daivame offertory)

Open "ഇസ്രായേലിന്‍ നായകാ" in the Nistin Lyrics app →

ഇസ്രയേലിന്‍ നായകാ
എന്‍റെ നല്ല ദൈവമേ
കാഴ്ച്ചയായ്‌ ഞാനേകുന്നു...
എന്നെയും എന്‍ സര്‍വ്വവും.
നിന്‍റെ മുന്നിലായിതാ
സ്വീകരിക്കണമേ പ്രഭോ..
ഇസ്രയേലിന്‍ നായകാ
എന്‍റെ നല്ല ദൈവമേ
കാഴ്ച്ചയായ്‌ ഞാനേകുന്നു...
എന്നെയും എന്‍ സര്‍വ്വവും.
നിന്‍റെ മുന്നിലായിതാ
സ്വീകരിക്കണമേ പ്രഭോ..
കാറ്റിലുലയും തോണി പോലെന്‍ ജീവിതം വലയും
വേളയില്‍ നീ സാന്ത്വനം നല്‍കാന്‍ വരേണമേ
കാറ്റിലുലയും തോണി പോലെന്‍ ജീവിതം വലയും
വേളയില്‍ നീ സാന്ത്വനം നല്‍കാന്‍ വരേണമേ
നിന്‍ കൈകളില്‍ എന്‍ ജീവിതം
നല്‍കുന്നു ഞാനെന്‍ ദൈവമേ
ജീവിതത്തില്‍ ദുഃഖവേളയില്‍
നിന്‍ സ്നേഹമെന്നില്‍ ചൊരിയണേ
വന്‍ നിരാശകള്‍ ദൂരെയകറ്റുന്ന
എന്‍ സ്നേഹരൂപനേ
ഇസ്രയേലിന്‍ നായകാ
എന്‍റെ നല്ല ദൈവമേ
കാഴ്ച്ചയായ്‌ ഞാനേകുന്നു...
എന്നെയും എന്‍ സര്‍വ്വവും.
നിന്‍റെ മുന്നിലായിതാ
സ്വീകരിക്കണമേ പ്രഭോ..
സോദരനോടുള്ളതാം പക എന്നില്‍ നിന്നകറ്റാന്‍
എന്‍റെ ഹൃദയം നിര്‍മ്മലമായ്‌ നീ ഒരുക്കിടണേ
സോദരനോടുള്ളതാം പക എന്നില്‍ നിന്നകറ്റാന്‍
എന്‍റെ ഹൃദയം നിര്‍മ്മലമായ്‌ നീ ഒരുക്കിടണേ
എന്‍ പാപമെല്ലാം മായ്ക്കുവാന്‍
നിന്‍ രക്തത്താലെന്നെ കഴുകണേ
നിന്നില്‍ ഞാനൊന്നായ്‌ ലയിക്കുവാന്‍
നിന്‍ രക്ഷാമാര്‍ഗ്ഗത്തില്‍ നടത്തണേ
നിന്‍ ഹിതം പോലെന്‍ ജീവിതം
നയിക്കുവാന്‍ കൃപയേകണേ
ഇസ്രയേലിന്‍ നായകാ
എന്‍റെ നല്ല ദൈവമേ
കാഴ്ച്ചയായ്‌ ഞാനേകുന്നു...
എന്നെയും എന്‍ സര്‍വ്വവും.
നിന്‍റെ മുന്നിലായിതാ
സ്വീകരിക്കണമേ പ്രഭോ..
ഇസ്രയേലിന്‍ നായകാ
എന്‍റെ നല്ല ദൈവമേ
കാഴ്ച്ചയായ്‌ ഞാനേകുന്നു...
എന്നെയും എന്‍ സര്‍വ്വവും.
നിന്‍റെ മുന്നിലായിതാ
സ്വീകരിക്കണമേ പ്രഭോ..

Also searched as: israyelin nayaka ente nalla daivame offertory