പാവന പൂരിത പവിത്രാത്മാവേ (pavana pooritha pavithrathmave holy spirit)

Open "പാവന പൂരിത പവിത്രാത്മാവേ" in the Nistin Lyrics app →

പാവന പൂരിത പവിത്രാത്മാവേ
പരിശുദ്ധനായ പരംപൊരുളേ
പാവന പൂരിത പവിത്രാത്മാവേ
പരിശുദ്ധനായ പരംപൊരുളേ
ചിറകു വിടര്‍ത്തി, പറന്നിറങ്ങു
വരദാനങ്ങളാലകം നിറയ്‌ക്കൂ
ചിറകു വിടര്‍ത്തി, പറന്നിറങ്ങു
വരദാനങ്ങളാലകം നിറയ്‌ക്കൂ
പാവന പൂരിത പവിത്രാത്മാവേ
പരിശുദ്ധനായ പരംപൊരുളേ
തളര്‍ന്ന പാദങ്ങളെ ബലപ്പെടുത്താന്‍
അജ്ഞരെ വിജ്ഞരായ് തീര്‍ക്കുവാനായ്
തളര്‍ന്ന പാദങ്ങളെ ബലപ്പെടുത്താന്‍
അജ്ഞരെ വിജ്ഞരായ് തീര്‍ക്കുവാനായ്
അക്ഷയ ജ്യോതിസായ്,
കര്‍പ്പൂര നാളമായ്
ആത്മാവിലാളി പടരൂ
ആത്മാവിലാളി പടരൂ
പാവന പൂരിത പവിത്രാത്മാവേ
പരിശുദ്ധനായ പരംപൊരുളേ
വീഴ്‌ച്ചകള്‍ താഴ്‌ച്ചകള്‍ മുറിവേറ്റ ബന്ധങ്ങള്‍
ഇണക്കീടുവാനായ് നീയണയൂ
വീഴ്‌ച്ചകള്‍ താഴ്‌ച്ചകള്‍ മുറിവേറ്റ ബന്ധങ്ങള്‍
ഇണക്കീടുവാനായ് നീയണയൂ
വിടുതലിന്‍ സ്വരം കേട്ടു,
കുളിരണിയാന്‍
ദാസരില്‍ നീയിന്നു നിറയൂ
ദാസരില്‍ നീയിന്നു നിറയൂ
പാവന പൂരിത പവിത്രാത്മാവേ
പരിശുദ്ധനായ പരംപൊരുളേ
ചിറകു വിടര്‍ത്തി, പറന്നിറങ്ങു
വരദാനങ്ങളാലകം നിറയ്‌ക്കൂ
പാവന പൂരിത പവിത്രാത്മാവേ
പരിശുദ്ധനായ പരംപൊരുളേ

Also searched as: pavana pooritha pavithrathmave holy spirit