അഗ്നിമയന്മാര്‍ നോക്കുവാന്‍ (Communion)

Open "അഗ്നിമയന്മാര്‍ നോക്കുവാന്‍" in the Nistin Lyrics app →

1) അഗ്നിമയന്മാർ നോക്കുവാൻ
തുനിയാതെ വിറയാർന്നു വന്ദിക്കും
തിരുനാഥനെയീ തിരുമേശയിൽ
അപ്പവും വീഞ്ഞുമായി കാണുന്നു ഞാൻ
2) മിന്നൽ ധരിച്ചവർ തിരുനാഥനെ
കാണുകിലെരിയും പൊടിയായിടും
അവനെ പൊടിയാമീ മർത്യരോ
ഭക്ഷിച്ചു മുഖകാന്തിയാർന്നിടും
3) സ്വർഗ്ഗീയ വൃന്ദങ്ങൾക്കെന്നെന്നും
അഗ്നി സമാനമീ റാസകൾ
പുത്ര രഹസ്യങ്ങൾ ദർശിച്ചവനാം
ഏശയ്യാ നിവ്യായായിതു സാക്ഷിച്ചു
4) ദൈവത്തിൽ മടിയിലിരുന്നതാം
ദിവ്യമീ റാസകളിന്നിതാ
ആദത്തിൻ മക്കൾക്കായി മുറിഞ്ഞീടുന്നു
ഈ ബലിപീഠത്തിലെന്നെന്നും
5) ക്രോവേന്മാരുടെ രഥമെന്നപോൽ
സുസ്ഥിരമല്ലോയീ ബലിപീഠം
ആയിരമായിരം വാനവരീ
ബലിപീഠത്തിൻ ചുറ്റും അണിചേരുന്നു
6) ബലിപീഠേ വയ്ക്കപ്പെട്ടീടുന്ന
ബലിയായ സൂനുവിൻ തിരുമേനിയീ
ആദത്തിൻ മക്കൾ തൻ ബലഹീനമാം
കൈകളിൽ വഹിക്കുന്നിതത്ഭുതമേ
7) പഴയ നിയമ പൗരോഹിത്യം
പുതിയ നിയമത്താൽ മാഞ്ഞുപോയ്
പാരിതിലുഴലുന്നോരേഴകൾക്കായ്
പവിഴങ്ങൾ കഹനാ വഴി പൊഴിയുന്നിതാ
8) പരിശുദ്ധരാകുമാ ദൂതരിൽ
പൈശൂന്യം കാണുമാറാകുകിൽ
മർത്യരോടുണ്ടതാ ക്രോവേന്മാർക്ക്
കർത്താവിൻ തിരുമെയ് നാം കൈക്കൊൾകയാൽ
9)ബലിയാടിനെയുളവാക്കിയൊരാ വൃക്ഷം
എവിടെ തഴച്ചു വളർന്നുവോ
അവിടാ ഗിരി തന്നിലായ്‌ സൂനുവിനെ
സീയോനാ സ്ലീവായിൽ ക്രൂശിച്ചു
10) ബലി നൽകാൻ ഇസഹാക്കിൻ കൈകളെ
ബന്ധിച്ചൊരാ മല മേൽ തന്നെ
ദൈവത്തിൻ സൂനുവിൻ കരങ്ങളിലായ്
ആണികളാഴ്ന്നിറങ്ങീടുന്നു
11) പരിമള ധൂപത്തിൻ സൗരഭ്യം
പാരിനു നൽകും പുരോഹിതാ
പരിശുദ്ധ ധൂപത്തിൻ കലശവുമായ്
പരിശുദ്ധിയോടെ നീ വന്നിടുക
12) റൂഹാ തൻ ദിവ്യ നിയോഗത്താൽ
ദൈവിക ഗേഹത്തിൻ താക്കോലുകൾ
നാവതിൽ സൂക്ഷിക്കും വൈദികാ
പരിശുദ്ധിയോടെ നീ വന്നിടുക
13) ഭൂവിതിൽ ബന്ധിക്കാനധികാരവും
അതുപോലഴിക്കാൻ അവകാശവും
നേടിയ കഹനാ നീ വന്നീടുക
ഹല്ലേലൂയ ഹല്ലേലൂയ...

Also searched as: agnimayanmar nokkuvan, Communion