ആരാധനയെന്നും ഈശോയ്‌ക്കു മാത്രം (Adoration)

Open "ആരാധനയെന്നും ഈശോയ്‌ക്കു മാത്രം" in the Nistin Lyrics app →

ആരാധനയെന്നും ഈശോയ്‌ക്കു മാത്രം
ആദരവോടെ കൈകൂപ്പിടുന്നു
ആരാധനയെന്നും ഈശോയ്‌ക്കു മാത്രം
ആദരവോടെ കൈകൂപ്പിടുന്നു
ആര്‍ദ്രതയോടെന്നും കാക്കും നിന്‍ പുകള്‍
പാടുവതോ പുണ്യം ധന്യമീ ജീവിതം
ആര്‍ദ്രതയോടെന്നും കാക്കും നിന്‍ പുകള്‍
പാടുവതോ പുണ്യം ധന്യമീ ജീവിതം
ആത്മനാഥാ നിനക്കാരാധനാ
ആത്മജരേകിടുന്നാരാധനാ
ആത്മനാഥാ നിനക്കാരാധനാ
ആത്മജരേകിടുന്നാരാധനാ
നീറും നേരം, നിന്‍ നാമമോര്‍ക്കേ
നിറ പുഞ്ചിരിയോടെ മുന്നില്‍ എത്തും
നീറും നേരം, നിന്‍ നാമമോര്‍ക്കേ
നിറ പുഞ്ചിരിയോടെ മുന്നില്‍ എത്തും
നിറഞ്ഞൊഴുകും കണ്ണീര്‍ കണങ്ങളെല്ലാം
നിറഞ്ഞൊഴുകും കണ്ണീര്‍ കണങ്ങളെല്ലാം
നറുമുത്തായി മാറും നിന്‍ സാന്ത്വനത്താല്‍
നാഥാ നിന്‍ കൈയ്യിലെ ശാശ്വതാനന്ദം
നിര്‍ലോഭം ഒഴുക്കവേ ധന്യര്‍ ഞങ്ങള്‍
ആത്മനാഥാ നിനക്കാരാധനാ
ആത്മജരേകിടുന്നാരാധനാ
ആത്മനാഥാ നിനക്കാരാധനാ
ആത്മജരേകിടുന്നാരാധനാ
ഓര്‍മ്മയില്‍ എന്നും, നിന്‍ സ്‌തുതി പാടുമ്പോള്‍
ആത്മാവില്‍ അണയുന്നു പുതുനാളമായ്
ഓര്‍മ്മയില്‍ എന്നും, നിന്‍ സ്‌തുതി പാടുമ്പോള്‍
ആത്മാവില്‍ അണയുന്നു പുതുനാളമായ്
മനസ്സിന്നുള്ളില്‍ നിറയും വരങ്ങളെല്ലാം
മനസ്സിന്നുള്ളില്‍ നിറയും വരങ്ങളെല്ലാം
സമ്മാനമായേകി തൃകൈകളാല്‍
ഈശോ നിന്‍ ഉള്ളിലെ സ്‌നേഹാമൃതം
മിഴിനീര്‍ തുടക്കവേ ധന്യര്‍ ഞങ്ങള്‍
ആരാധനയെന്നും, ഈശോയ്‌ക്കു മാത്രം
ആദരവോടെ കൈകൂപ്പിടുന്നു
ആരാധനയെന്നും, ഈശോയ്‌ക്കു മാത്രം
ആദരവോടെ കൈകൂപ്പിടുന്നു
ആര്‍ദ്രതയോടെന്നും കാക്കും നിന്‍ പുകള്‍
പാടുവതോ പുണ്യം ധന്യമീ ജീവിതം
ആത്മനാഥാ നിനക്കാരാധനാ
ആത്മജരേകിടുന്നാരാധനാ
ആത്മനാഥാ നിനക്കാരാധനാ
ആത്മജരേകിടുന്നാരാധനാ

Also searched as: aaradhana ennum eeshoikku mathram ആരാധനയെന്നും ഈശോയ്‌ക്കു മാത്രം, Adoration