ആശാ ദീപം കാണുന്നു ഞാന്‍ (asha deepam kanunnu njaan communion)

Open "ആശാ ദീപം കാണുന്നു ഞാന്‍" in the Nistin Lyrics app →

//ആശാ ദീപം കാണുന്നു ഞാന്‍
നാഥാ നിന്നെ തേടുന്നു ഞാന്‍
കണ്ണീര്‍ കണങ്ങള്‍ കൈക്കൊള്ളണെ നീ
കരുണാര്‍ദ്രനേശു ദേവാ //
(ആശാ ദീപം....ഞാന്‍ )
പാരിന്‍റെ നാഥാ പാപങ്ങളെല്ലാം
നീ വീണ്ടെടുക്കുന്നു ക്രൂശില്‍
നേരിന്‍റെ താതാ നീയാണു നിത്യം..
നീ ചൊന്ന വാക്കുകള്‍ സത്യം
സാരോപദേശങ്ങള്‍ പെയ്യും
സൂര്യോദയത്തിന്‍റെ കാന്തി
ഇരുളില്‍ പടരും പരിപാവനമായ്
(ആശാ ദീപം.... ദേവാ..)
(ആശാ ദീപം.....ഞാന്‍.. )
മണിമേടയില്ല മലര്‍ശയ്യയില്ല
സര്‍വ്വേശപുത്രന്‍റെ മുന്നില്‍
ആലംബമില്ലാതലയുന്ന നേരം
നീ തന്നെ മനസ്സിന്‍റെ ശാന്തി
ശാരോണിലെ പൂവു പോലെ
ജീവന്‍റെ വാടാത്ത പുഷ്പം
പ്രിയമായ് മനസ്സില്‍ കണി കാണുകയായ്
(ആശാ ദീപം.... ദേവാ..(2))
(ആശാ ദീപം.....ഞാന്‍.... )

Also searched as: asha deepam kanunnu njaan communion