ഈശോയേ നിന്‍റെ വിലതീരാരക്തം (eeshoye ninte vila theera rektham raktham communion)
Open "ഈശോയേ നിന്‍റെ വിലതീരാരക്തം" in the Nistin Lyrics app →
ഈശോയേ നിന്‍റെ വിലതീരാരക്തം
എന്‍പാപം പോക്കുമല്ലോ
കുരിശില്‍ പിടഞ്ഞു നീ നേടിയ സ്വാതന്ത്ര്യം
ഇന്നെനിക്കേകുമല്ലോ...
(ഈശോയേ...
മരണനേരത്ത് എല്ലാരുംനിന്നെ..
കൈവിട്ടതോര്‍ത്തിടുമ്പോള്‍..
ആരും ഇല്ലാത്ത നേരത്ത് ആ ഓര്‍മ്മ
അനുഗ്രഹമായിടുന്നു..
അപരന്‍റെ മനസ്സിന്‍ കോടതിമുറിയില്‍
വിചാരണ നേരിടുമ്പോള്‍
വാതിക്കാനാരുമില്ലാത്ത നിന്‍ സങ്കടം
ആശ്വാസമായ് വരുന്നു
(ഈശോയേ...
പ്രലോഭനങ്ങള്‍ക്കെല്ലാമെന്തൊരു സാന്ത്വനം
പകരുന്നു എന്‍ മനസ്സ്....
ശാശ്വത ആനന്ദലഹരിയിലാഴ്ത്തണേ
അതിലെന്നും ലയിച്ചിടട്ടെ...
നോവിനു ശമനമായ് പടയാളി നല്‍കിയ
ലഹരി നീ നിരസ്സിച്ചുവോ..
ദുഖം മറക്കുവാന്‍ ഞാനിന്നു തേടുന്ന
നിമിഷസുഖം ത്യചിക്കാം..
(ഈശോയേ...
തള്ളിപ്പറഞ്ഞ പത്രോസില്‍ നിന്നും
ഞാനേറെ ദൂരെയല്ലാ....
ഒറ്റിക്കൊടുത്തോരാ യുദാസില്‍നിന്നും
ഞാനേറെ അകലെയല്ലാ....
താപോറിന്‍ തൂവെള്ളവസ്ത്രം പോലെന്നുടെ
ഹൃദയത്തിനു വെണ്മയേകൂ...
മാലാഖമാരുടെയാശ്വാസം എന്നുടെ
ഗദ്സമനില്‍ എന്നുമെകൂ...
(ഈശോയേ...
കന്യാമറിയമേ കാല്‍വരിയമ്മേ
കൈയ്യില്‍പ്പിടിച്ചീടണേ..
എന്‍റെ കുരിശിന്‍റെ വഴിയിലേക്കമ്മേ..
സുതനെയയക്കേണമേ..
കാലവരി ബലിയില്‍ അമ്മയും ശിഷ്യരും
പടയാളികളും ചേര്‍ന്നു
മാതാവിനൊപ്പം ഇന്നും തിരുബലി
അര്‍പ്പണ ഭാഗ്യമിന്നേകൂ..
(ഈശോയേ...
ചുമലില്‍ ചുമന്നോരാ പാപങ്ങളെല്ലാം
കുരിശില്‍ നീ തൂക്കിയല്ലോ..
മനസ്സില്‍ തറച്ചൊരാ..ണികളെല്ലാം..
താതനു നല്‍കിയല്ലോ..
തണുപ്പിക്കുമോ നിന്‍റെ ദുഖാഗ്നിയെയെന്‍
അനുതാപക്കണ്ണീരിന്ന്
എന്‍ നന്ദി കേടിനു പരിഹാരമാകുമോ
അനുതാപഗീതകങ്ങള്‍...
(ഈശോയേ...
Also searched as: eeshoye ninte vila theera rektham raktham communion