ഒരു നിമിഷം എന്‍ യേശുവിന്‍ മുന്‍പില്‍ (oru nimisham en yeshuvin munpil communion)

Open "ഒരു നിമിഷം എന്‍ യേശുവിന്‍ മുന്‍പില്‍" in the Nistin Lyrics app →

ഒരു നിമിഷം എന്‍ യേശുവിന്‍ മുന്‍പില്‍
ഒന്ന് മനസ്സ് തുറന്നു, പങ്കിടാന്‍ ദാഹം
കദനമേറുമെന്‍ കഥ പറയുമ്പോള്‍
കരുണയോടത് മുഴുവന്‍ കേള്‍ക്കാന്‍
നാഥാ നീ മാത്രം,
എന്നെ കാത്തിരുന്നിതു വരെയും
ക്രൂശില്‍ നീ ചേര്‍ത്തു,
എന്റെ രോഗദുരിതങ്ങളെല്ലാം
ഒരു നിമിഷം എന്‍ യേശുവിന്‍ മുന്‍പില്‍
ഒന്ന് മനസ്സ് തുറന്നു, പങ്കിടാന്‍ ദാഹം
കാരിരുമ്പിന്‍ ആണിയേക്കാള്‍
കഠോരവേദനയേകി ഞാന്‍
ഏറെ നാളായി പാപം ചെയ്‌തു
നിനക്ക് മുള്‍മുടി മെനഞ്ഞു ഞാന്‍
ക്രൂശിതാ ക്ഷമിക്കൂ,
മറന്നു പോകില്ല നിന്‍ സ്നേഹം ഞാന്‍
മനസ്സ് ഞാനങ്ങില്‍ അര്‍പ്പിച്ചീടാം
ഒരു നിമിഷം എന്‍ യേശുവിന്‍ മുന്‍പില്‍
ഒന്ന് മനസ്സ് തുറന്നു, പങ്കിടാന്‍ ദാഹം
പാപം എന്നില്‍ ഇല്ല എന്ന്
നിരന്തരം ഞാന്‍ ഓര്‍ത്തുപ്പോയി
നീതിമാനായ് ഞാന്‍ ചമഞ്ഞു
ചെയ്യേണ്ട നന്മകള്‍ മറന്നു പോയി
യേശുവേ കനിയൂ
അകന്നു പോകാതെ നിന്നാത്മനേ
പകരണേ എന്നും എന്‍ ജീവനില്‍
ഒരു നിമിഷം എന്‍ യേശുവിന്‍ മുന്‍പില്‍
ഒന്ന് മനസ്സ് തുറന്നു, പങ്കിടാന്‍ ദാഹം
കദനമേറുമെന്‍ കഥ പറയുമ്പോള്‍
കരുണയോടത് മുഴുവന്‍ കേള്‍ക്കാന്‍
നാഥാ നീ മാത്രം,
എന്നെ കാത്തിരുന്നിതു വരെയും
ക്രൂശില്‍ നീ ചേര്‍ത്തു,
എന്റെ രോഗദുരിതങ്ങളെല്ലാം
ഒരു നിമിഷം എന്‍ യേശുവിന്‍ മുന്‍പില്‍
ഒന്ന് മനസ്സ് തുറന്നു, പങ്കിടാന്‍ ദാഹം

Also searched as: oru nimisham en yeshuvin munpil communion