ഓ സ്നേഹ ജ്വാലയേ എന്നാത്മാവിനെ (oh sneha jwalaye ennathmavine (st. john of the cross) communion)
Open "ഓ സ്നേഹ ജ്വാലയേ എന്നാത്മാവിനെ" in the Nistin Lyrics app →
ഓ ! സ്നേഹ ജ്വാലയേ എന്നാത്മാവിനെ
മൃദുവായ് മുറിപ്പെടുത്തുന്നു നീ
ഓ ! ജീവ ജ്വാലയേ എന്നാത്മാവിനേ
മൃദുവായ് മുറിപ്പെടുത്തുന്നു നീ
അതിനാലെന്നാത്മാവിന്‍ ആഴമേ
അടിമത്വത്തിലല്ല നീയിനിമേല്‍
നിന്‍ ഹിതമെങ്കില്‍, സ്നേഹാഗ്നി ജ്വാലയില്‍
ലയിച്ചമര്‍ന്നീടട്ടി നീ
മധുര സംഭാഷണ മറവിലൂടെ
മുറിപ്പെടുത്തുന്നു നീ ആര്‍ദ്രമായ്
ഓ ! സ്നേഹ ജ്വാലയേ, എന്നാത്മാവിനെ
മൃദുവായ് മുറിപ്പെടുത്തുന്നു നീ
ഓ ! മധുരിക്കുന്ന അഗ്നിയേ
ഓ ! മനോഹരമാം മുറിവേ
ഓ ! മൃദുലകരങ്ങളേ
ഓ ! സൂക്ഷ്മ സ്പര്‍ശനമേ
ഓ ! നിത്യജീവിത ആസ്വാദനമേ
എല്ലാ കടങ്ങളും വീട്ടുന്നു നീ
മൃതിയെ മൃതിയാല്‍ നീക്കി ജീവനേകി
എല്ലാ കടങ്ങളും വീട്ടുന്നു നീ
മൃതിയെ മൃതിയാല്‍ നീക്കി ജീവനേകി
ഓ സ്നേഹ ജ്വാലയേ, എന്നാത്മാവിനെ
മൃദുവായ് മുറിപ്പെടുത്തുന്നു നീ
ഓ ! … അഗ്നിദീപങ്ങളെ
നിങ്ങള്‍ തന്‍ പ്രഭയാലല്ലോ
ഇരുട്ടിലും ചെളിയിലും കഴിഞ്ഞ എന്റെ
ലോല വികാരത്തിന്‍ ഗുഹകളെല്ലാം
ഇന്നുജ്വലമായ് മാറി പ്രിയനായി
ചൂടും വെളിച്ചവും നല്‍കുന്നു
ഇന്നുജ്വലമായ് മാറി പ്രിയനായി
ചൂടും വെളിച്ചവും നല്‍കുന്നു
ഓ ! മധുരിക്കുന്ന അഗ്നിയേ
ഓ ! മനോഹരമാം മുറിവേ
ഓ ! മൃദുലകരങ്ങളേ
ഓ ! സൂക്ഷ്മ സ്പര്‍ശനമേ
ഓ ! നിത്യജീവിത ആസ്വാദനമേ
എല്ലാ കടങ്ങളും വീട്ടുന്നു നീ
മൃതിയെ മൃതിയാല്‍ നീക്കി ജീവനേകി
എല്ലാ കടങ്ങളും വീട്ടുന്നു നീ
മൃതിയെ മൃതിയാല്‍ നീക്കി ജീവനേകി
ഓ ! സ്നേഹ ജ്വാലയേ, എന്നാത്മാവിനെ
മൃദുവായ് മുറിപ്പെടുത്തുന്നു നീ
എന്തെന്തു മൃദുല മനോഹരമായെന്റെ
ഹൃദയത്തെ തട്ടി ഉണര്‍ത്തുന്നു നീ
അവിടെ രഹസ്യത്തില്‍ നീ മാത്രം
വസിക്കുന്നു എന്‍ ഹൃദയേശ്വരനായ്
നന്മയും മഹിമയും നിറഞ്ഞു നിന്നീടുന്ന
നിന്‍ മധുര ജീവ ശ്വാസത്താല്‍
എന്തെന്തു മൃദുലമായ് സ്നേഹം നിറച്ചെന്നില്‍
ഓ ജീവ സ്നേഹത്തിന്‍ ജ്വാലയേ
ഓ ! മധുരിക്കുന്ന അഗ്നിയേ
ഓ ! മനോഹരമാം മുറിവേ
ഓ ! മൃദുലകരങ്ങളേ
ഓ ! സൂക്ഷ്മ സ്പര്‍ശനമേ
ഓ ! നിത്യജീവിത ആസ്വാദനമേ
എല്ലാ കടങ്ങളും വീട്ടുന്നു നീ
മൃതിയെ മൃതിയാല്‍ നീക്കി ജീവനേകി
എല്ലാ കടങ്ങളും വീട്ടുന്നു നീ
മൃതിയെ മൃതിയാല്‍ നീക്കി ജീവനേകി
ഓ ! സ്നേഹ ജ്വാലയേ, എന്നാത്മാവിനെ
മൃദുവായ് മുറിപ്പെടുത്തുന്നു നീ
Also searched as: oh sneha jwalaye ennathmavine (st. john of the cross) communion