അഗ്നിതന്‍ നടുവില്‍ നിന്നെ സ്തുതിക്കും (agnithan naduvil ninne)

Open "അഗ്നിതന്‍ നടുവില്‍ നിന്നെ സ്തുതിക്കും" in the Nistin Lyrics app →

//അഗ്നിതന്‍ നടുവില്‍ നിന്നെ സ്തുതിക്കും
ദൈവമേ നിന്‍ തിരു നാമം
കാരാഗൃഹത്തില്‍ നിന്നും പാടും
ദൈവമേ നിന്‍ സ്തുതി ഗീതം // (2)
//ഇനി അധരങ്ങള്‍ക്കോ ശരീരത്തിനോ
വിശ്രമമില്ലാതെ പാടും
വൃദ്ധരും ബാലികാ ബാലന്മാരും
വാനവരൊത്തു പാടും // (2)
//ജയം യേശു, ജയം യേശു
ജയം യേശു, ജയം യേശു // (2)
//ആകുലരും, നിരാലംബരും
അവിരാമം യേശുനാമം ജപിച്ചിടട്ടെ // (2)
//തളര്‍ന്നവരും എല്ലാ ക്ഷീണിതരും
നിലക്കാത്ത നിറവില്‍ ആനന്ദിക്കട്ടെ
സ്തുതികള്‍ തുടിക്കും മനസ്സുകളില്‍
ആത്മാവിന്‍ ചൈതനൃം കവിയട്ടെ // (2)
( ജയം യേശു...
//പാപികളും, നിരാശിതരും
യേശുവിന്‍ സാക്ഷികളായ് മാറിടട്ടെ // (2)
//പതിയിരിക്കും പാമ്പിന്‍ ദംശങ്ങളെ
സ്തുതിപ്പിന്‍ അഗ്നിയില്‍ തുരത്തുമവന്‍
ഇത്രയേറെ നമ്മെ കരുതിയവന്‍
ഇതിലേറെ നമ്മെ കരുതിടുമേ // (2)
( ജയം യേശു...
//അഗ്നിതന്‍ നടുവില്‍ നിന്നെ സ്തുതിക്കും
ദൈവമേ നിന്‍ തിരു നാമം
കാരാഗൃഹത്തില്‍ നിന്നും പാടും
ദൈവമേ നിന്‍ സ്തുതി ഗീതം // (2)
//ഇനി അധരങ്ങള്‍ക്കോ ശരീരത്തിനോ
വിശ്രമമില്ലാതെ പാടും
വൃദ്ധരും ബാലികാ ബാലന്മാരും
വാനവരൊത്തു പാടും // (2)
( ജയം യേശു... (3)

Also searched as: agnithan naduvil ninne