എന്‍റെ പുരയ്ക്കകത്തു വരാൻ (oru vakku mathi ente puraykkakathu varan oru vakku mathi praise/worship)

Open "എന്‍റെ പുരയ്ക്കകത്തു വരാൻ" in the Nistin Lyrics app →

ഒരു വാക്കു മതി ...എനിക്കതു മതിയേ....
//എന്‍റെ പുരയ്ക്കകത്തു വരാൻ
ഞാൻ പോരാത്തവനാണേ
എന്‍റെ കൂടൊന്നിരിപ്പാനും
ഞാൻ പോരാത്തവനാണേ// - (2)
//ഒരു വാക്കു മതി എനിക്കതു മതിയേ// -(2)
(എന്‍റെ പുരയ്ക്കകത്തു വരാൻ...(2)
//അസാധ്യം ഒന്നും നിന്നിൽ ഞാൻ കാണുന്നില്ലേ
അധികാരത്തിൽ നിന്നെ പോൽ ആരുമില്ലേ// - (2)
//എൻ ജീവിതം മാറും ഒരു വാക്കു നീ പറഞ്ഞാൽ
എൻ നിനവുകളും മാറും ഒരു വാക്കു നീ പറഞ്ഞാൽ//-(2)
//നീ പറഞ്ഞാൽ ദീനം മാറും
നീ പറഞ്ഞാൽ മരണം മാറും// -(2)
//യേശുവേ നീ പറഞ്ഞാൽ
മാറാത്തതെന്തുള്ളൂ// -(2)
//ഒരു വാക്കു മതി എനിക്കതു മതിയേ// -(2)
(എന്‍റെ പുരയ്ക്കകത്തു വരാൻ...(2)
//എനിക്ക് പുകഴാൻ ആരും ഈ ഭൂമിയിലില്ലേ
യേശുവിനെ പോൽ ശ്രേഷ്ഠൻ വേറാരുമില്ലേ// -(2)
എൻ നിരാശകൾ മാറും ഒരു വാക്ക് നീ പറഞ്ഞാൽ
എൻ പിഴവുകളും മാറും ഒരു വാക്ക് നീ പറഞ്ഞാൽ
നീ പറഞ്ഞാൽ പാപം മാറും
നീ പറഞ്ഞാൽ ശാപം മാറും
//യേശുവേ നീ പറഞ്ഞാൽ
മാറാത്തതെന്തുള്ളൂ// -(2)
//ഒരു വാക്കു മതി എനിക്കതു മതിയേ// -(2)
(എന്‍റെ പുരയ്ക്കകത്തു വരാൻ...(2)
//ഒരു വാക്കു മതി എനിക്കതു മതിയേ// -(2)

Also searched as: oru vakku mathi ente puraykkakathu varan praise/worship