അത്യുന്നതന്‍റെ മറവിങ്കല്‍ (athyunnathante maravinkal praise/worship psalm)

Open "അത്യുന്നതന്‍റെ മറവിങ്കല്‍" in the Nistin Lyrics app →

അത്യുന്നതന്‍റെ മറവിങ്കല്‍
സര്‍വ്വശക്തന്‍റെ നിഴലിന്‍ കീഴില്‍
പാര്‍ക്കും ഞാന്‍ നിര്‍ഭയന്‍ ആയി
പാടും ഞാന്‍ സ്തുതി ഗാനങ്ങള്‍
ആപത്തുകള്‍ രോഗങ്ങളും
കഷ്ടങ്ങളും എന്നെ ജയിക്കയില്ല
എന്‍റെ അദ്ധ്വാന ഫലം
ഞാന്‍ തന്നെ അനുഭവിക്കും
ഞാനും എന്‍റെ കുടുംബവുമേ
യേശുവെ ആരാധിക്കും
തന്‍ വചനം അനുസരിക്കും
മാതൃകയായ് ജീവിക്കും
യാത്രകളില്‍ തന്‍ കാവലുണ്ട്
ആളും സഹായവും കരുതീട്ടുണ്ട്
ആയുസ്സും ആരോഗ്യവും
എന്‍ ദൈവം എനിക്ക് തരും
ദൂതന്മാര്‍ മുന്നമേ പോകുന്നൂ
കാര്യം നടത്തി തരുന്നു
എപ്പോഴും ദൈവം എന്‍ കൂടെ ഉണ്ട്
ഇതില്‍ പരം ഭാഗ്യം ഉണ്ടോ

Also searched as: athyunnathante maravinkal praise/worship psalm