ദൈവത്തിന്‍റെ ശക്തി, പരിശുദ്ധാത്മ ശക്തി (daivathinte shakthi parishudhathma shakthi holy spiritpraise/worship)

Open "ദൈവത്തിന്‍റെ ശക്തി, പരിശുദ്ധാത്മ ശക്തി" in the Nistin Lyrics app →

ദൈവത്തിന്‍റെ ശക്തി, പരിശുദ്ധാത്മ ശക്തി
അഗ്നി നാവുകളായി പടരുന്നു
ദൈവത്തിന്‍റെ ശക്തി, പരിശുദ്ധാത്മ ശക്തി
അഗ്നി നാവുകളായി പടരുന്നു
പാപത്തിന്‍റെ കെട്ടുകള്‍, പൊട്ടി തകരുന്നു
ശാപത്തിന്‍റെ ബന്ധനങ്ങള്‍, അഴിഞ്ഞു വീഴുന്നു
ഈ ജനത്തിന്‍റെ ഇടയില്‍, ദൈവാത്മാവ് വരുമ്പോള്‍
തളര്‍ന്ന കൈകാല്‍ മുട്ടുകളെല്ലാം ശക്തി പ്രാപിക്കുന്നു
വരണ്ടുവറ്റിയ ഹൃദയത്തില്‍ പുതുജീവന്‍ നിറയുന്നു
ഒരു കുളിര്‍ തെന്നലായി, എന്നകതാരിതില്‍
പുതു ജീവന്‍ തരും ദൈവ സാന്നിധ്യമേ
റൂഹായേ.. നീ കാറ്റായി വാ..
റൂഹായേ.. തീ നാവായി വാ..
റൂഹായേ.. വെണ്‍പ്രാവായി വാ..
റൂഹായെന്നില്‍ നീ നിറവായി വാ
റൂഹായേ.. നീ കാറ്റായി വാ..
റൂഹായേ.. തീ നാവായി വാ..
റൂഹായേ.. വെണ്‍പ്രാവായി വാ..
റൂഹായെന്നില്‍ നീ നിറവായി വാ
ആദിയിലെ പോല്‍ പരിശുദ്ധാത്മാവാഗതനാകുന്നു
ഉള്ളില്‍ തിങ്ങും തിന്മകളെല്ലാം ചാമ്പലാകുന്നു
ആദിയിലെ പോല്‍ പരിശുദ്ധാത്മാവാഗതനാകുന്നു
ഉള്ളില്‍ തിങ്ങും തിന്മകളെല്ലാം ചാമ്പലാകുന്നു
സ്‌തുതിപ്പിന്‍റെ വരമിന്നെന്നില്‍ നിറഞ്ഞു കവിയുന്നു
പാപാന്ധകാരമെല്ലാം നീങ്ങി പോകുന്നു
സെഹിയോന്‍റെ മട്ടുപ്പാവില്‍, അഗ്നി തന്‍ നാവുകളായി
ആഗതനായൊരാ പരിശുദ്ധാത്മാവേ
സെഹിയോന്‍റെ മട്ടുപ്പാവില്‍, അഗ്നി തന്‍ നാവുകളായി
ആഗതനായൊരാ പരിശുദ്ധാത്മാവേ
റൂഹായേ.. നീ കാറ്റായി വാ..
റൂഹായേ.. തീ നാവായി വാ..
റൂഹായേ.. വെണ്‍പ്രാവായി വാ..
റൂഹായെന്നില്‍ നീ നിറവായി വാ
ഭയന്നു വിറച്ച ശ്ലീഹന്മാരെ ശക്തനാക്കിയവന്‍
ലോകം മുഴുവന്‍ സാക്ഷ്യം നല്‍കാന്‍ കൃപയന്നേകിയ പോല്‍
ഭയന്നു വിറച്ച ശ്ലീഹന്മാരെ ശക്തനാക്കിയവന്‍
ലോകം മുഴുവന്‍ സാക്ഷ്യം നല്‍കാന്‍ കൃപയന്നേകിയ പോല്‍
എന്നിലെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കണമേ
ഫലദാന വരങ്ങളാലെ ശോഭിതമാക്കണമേ
ഹോറേബ് മാമലമേലെ മുള്‍പ്പടര്‍പ്പിന്‍റെയുള്ളില്‍
എരിയുന്ന തീക്കനലായി കത്തിജ്വലിച്ചവനേ
ഹോറേബ് മാമലമേലെ മുള്‍പ്പടര്‍പ്പിന്‍റെയുള്ളില്‍
എരിയുന്ന തീക്കനലായി കത്തിജ്വലിച്ചവനേ
ദൈവത്തിന്‍റെ ശക്തി, പരിശുദ്ധാത്മ ശക്തി
അഗ്നി നാവുകളായി പടരുന്നു
ദൈവത്തിന്‍റെ ശക്തി, പരിശുദ്ധാത്മ ശക്തി
അഗ്നി നാവുകളായി പടരുന്നു
പാപത്തിന്‍റെ കെട്ടുകള്‍, പൊട്ടി തകരുന്നു
ശാപത്തിന്‍റെ ബന്ധനങ്ങള്‍, അഴിഞ്ഞു വീഴുന്നു
ഈ ജനത്തിന്‍റെ ഇടയില്‍, ദൈവാത്മാവ് വരുമ്പോള്‍
തളര്‍ന്ന കൈകാല്‍ മുട്ടുകളെല്ലാം ശക്തി പ്രാപിക്കുന്നു
വരണ്ടുവറ്റിയ ഹൃദയത്തില്‍ പുതുജീവന്‍ നിറയുന്നു
ഒരു കുളിര്‍ തെന്നലായി, എന്നകതാരിതില്‍
പുതു ജീവന്‍ തരും ദൈവ സാന്നിധ്യമേ
റൂഹായേ.. നീ കാറ്റായി വാ..
റൂഹായേ.. തീ നാവായി വാ..
റൂഹായേ.. വെണ്‍പ്രാവായി വാ..
റൂഹായെന്നില്‍ നീ നിറവായി വാ
റൂഹായേ.. നീ കാറ്റായി വാ..
റൂഹായേ.. തീ നാവായി വാ..
റൂഹായേ.. വെണ്‍പ്രാവായി വാ..
റൂഹായെന്നില്‍ നീ നിറവായി വാ

Also searched as: daivathinte shakthi parishudhathma shakthi, roohaye nee kaataayi vaa, ദൈവത്തിന്‍റെ ശക്തി, പരിശുദ്ധാത്മ holy spirit, praise/worship, spiritpraise/worship