അന്ത്യകാല അഭിഷേകം (Holy Spirit)

Open "അന്ത്യകാല അഭിഷേകം" in the Nistin Lyrics app →

അന്ത്യകാല അഭിഷേകം
സകല ജനത്തിന്മേലും
കൊയ്ത്തുക്കാല സമയമല്ലോ
ആത്മാവിൽ നിറക്കേണമെ (2)
തീ പോലെ ഇറങ്ങേണമേ
അഗ്നി നാവായി പതിയണമേ
കൊടും കാറ്റായി വീശേണമേ
ആത്മ നദിയായി ഒഴുകണമേ
അസ്ഥിയുടെ താഴ്‌വരയിൽ
ഒരു സൈന്യത്തെ ഞാൻ കാണുന്നു
അധികാരം പകരേണമെ
ഇനി ആത്മാവിൽ പ്രവചിച്ചിടാൻ (2)
( തീ പോലെ...
കർമ്മെലില്ലെ പ്രാർത്ഥനയിൽ
ഒരു കൈ മേഘം ഞാൻ കാണുന്നു
ആഹാബ് വിറച്ച പോലേ
അഗ്നി മഴയായി പെയ്യണമേ (2)
( തീ പോലെ...
സീനായി മലമുകളിൽ
ഒരു തീ ജ്വാല ഞാൻ കാണുന്നു
ഇസ്രായേലിൻ ദൈവമേ
ആ തീ എന്മേൽ ഇറക്കണമേ (2)
( തീ പോലെ...

Also searched as: athyakala abhishekam, അന്ത്യകാല അഭിഷേകം, Holy Spirit