നിന്‍ ഗേഹത്തില്‍ വാഴുന്നതിനോ (nin gehathil vazhunnathino psalm 15)

Open "നിന്‍ ഗേഹത്തില്‍ വാഴുന്നതിനോ" in the Nistin Lyrics app →

സങ്കീര്‍ത്തനങ്ങള്‍ (Psalms) 15
ഏകീകൃതരൂപത്തിലുള്ള വിശുദ്ധ കുര്‍ബാന (Nov 28, 2021)
നിന്‍ ഗേഹത്തില്‍ വാഴുന്നതിനോ
പാവനമാം നിന്‍ മാമലയിങ്കല്‍
പാര്‍ക്കുന്നതിനോ യോഗ്യതയുള്ളോര്‍
എന്‍ കര്‍ത്താവേ, ആരീ ഭൂവില്‍
വ്യാപാരത്തില്‍ നിഷ്‌ക്കന്മഷനും
ന്യായം മാത്രം നോക്കുന്നവനും
സത്യം തന്നെ പറയുന്നവനും
വഞ്ചന നാവില്‍ തീണ്ടാത്തവനും
നിസ്സാരതരം തിന്മകള്‍ പോലും
സ്‌നേഹിതനെതിരായ് ചെയ്യാത്തവനും
അയല്‍വാസികളെ ദ്രോഹിപ്പതിനായ്
കൈക്കൂലിയിനം വാങ്ങാത്തവനും
നിന്‍ ഗേഹത്തില്‍ വാഴുന്നതിനോ
പാവനമാം നിന്‍ മാമലയിങ്കല്‍
പാര്‍ക്കുന്നതിനോ യോഗ്യതയുള്ളോര്‍
എന്‍ കര്‍ത്താവേ, ആരീ ഭൂവില്‍
(അല്ലെങ്കിൽ)
താതനുമതുപോല്‍ ദിവ്യാത്മജനും
പരിവാവനനാം റൂഹായ്‌ക്കും
ആദിമുതല്‍ക്കെന്നതുപോലിന്നും
സ്‌തുതിയുയരട്ടെ ആമ്മേനാമ്മേന്‍

Also searched as: nin gehathil vazhunnathino psalm 15