സ്നേഹ പിതാവിന്‍ ഭവനമിതില്‍ (sneha pithavin bhavanamithil entrance)

Open "സ്നേഹ പിതാവിന്‍ ഭവനമിതില്‍" in the Nistin Lyrics app →

സ്നേഹ പിതാവിന്‍ ഭവനമിതില്‍
പരിശുദ്ധമാകും അള്‍ത്താരയില്‍
അനുതാപമേറും ഹൃദയവുമായി
അണയുന്നു സ്നേഹവിരുന്നിന്നായി
സ്നേഹ പിതാവിന്‍ ഭവനമിതില്‍
പരിശുദ്ധമാകും അള്‍ത്താരയില്‍
അനുതാപമേറും ഹൃദയവുമായി
അണയുന്നു സ്നേഹവിരുന്നിന്നായി
കാല്‍വരിമലയിലെ യാഗബലി
അര്‍പ്പിച്ചിടാന്‍ ഞങ്ങള്‍ അണയുന്നു
കാല്‍വരിമലയിലെ യാഗബലി
അര്‍പ്പിച്ചിടാന്‍ ഞങ്ങള്‍ അണയുന്നു
ജീവിതഭാരവും സുഖവും ദു:ഖവും
സ്വീകരിക്കേണമേ സ്നേഹനാഥാ
ജീവിതഭാരവും സുഖവും ദു:ഖവും
സ്വീകരിക്കേണമേ സ്നേഹനാഥാ
സ്നേഹ പിതാവിന്‍ ഭവനമിതില്‍
പരിശുദ്ധമാകും അള്‍ത്താരയില്‍
അനുതാപമേറും ഹൃദയവുമായി
അണയുന്നു സ്നേഹവിരുന്നിന്നായി
ജീവന്‍റെ നാഥനോടൊന്നായിന്ന്
ജീവന്‍റെ പാതയെ പുല്‍കീടുവാന്‍
ജീവന്‍റെ നാഥനോടൊന്നായിന്ന്
ജീവന്‍റെ പാതയെ പുല്‍കീടുവാന്‍
പ്രാര്‍ത്ഥനാ-ദീപങ്ങള്‍ കൈകളിലേന്തി
നില്‍ക്കുന്നു ഞങ്ങള്‍ പിതൃസവിധേ
പ്രാര്‍ത്ഥനാ-ദീപങ്ങള്‍ കൈകളിലേന്തി
നില്‍ക്കുന്നു ഞങ്ങള്‍ പിതൃസവിധേ
സ്നേഹ പിതാവിന്‍ ഭവനമിതില്‍
പരിശുദ്ധമാകും അള്‍ത്താരയില്‍
അനുതാപമേറും ഹൃദയവുമായി
അണയുന്നു സ്നേഹവിരുന്നിന്നായി

Also searched as: sneha pithavin bhavanamithil entrance