സ്വര്‍ഗ്ഗം താണിറങ്ങി വന്ന ദൈവമിതാ (swargam thanirangi vanna daivamitha communion)

Open "സ്വര്‍ഗ്ഗം താണിറങ്ങി വന്ന ദൈവമിതാ" in the Nistin Lyrics app →

സ്വര്‍ഗ്ഗം താണിറങ്ങി വന്ന ദൈവമിതാ
വാഴ്‌ത്തി വിരുന്നായ് വിളമ്പിടുന്നു
സ്വര്‍ഗ്ഗം താണിറങ്ങി വന്ന ദൈവമിതാ
വാഴ്‌ത്തി വിരുന്നായ് വിളമ്പിടുന്നു
ആത്മം നിറയുമീ, ഭോജ്യമിതാ
ഉള്ളില്‍ ഉയിരായി, അലിഞ്ഞിടുന്നു
ആത്മം നിറയുമീ, ഭോജ്യമിതാ
ഉള്ളില്‍ ഉയിരായി, അലിഞ്ഞിടുന്നു
അനുഗ്രഹമായെല്ലാം നല്‍കിടുന്നു
ഹൃദയമിടിക്കുവോളം, സ്‌തുതിയായ് മാറിടാന്‍
തിരുവോസ്‌തിയേ നീ, കൃപ തൂകണേ
ഉദയം തുടരുവോളം, എന്‍ ഉയിരായ് ചേരുവാന്‍
നവജീവനായ് നീ, പ്രഭ തൂകണേ
ഹൃദയമിടിക്കുവോളം, സ്‌തുതിയായ് മാറിടാന്‍
തിരുവോസ്‌തിയേ നീ, കൃപ തൂകണേ
ഉദയം തുടരുവോളം, എന്‍ ഉയിരായ് ചേരുവാന്‍
നവജീവനായ് നീ, പ്രഭ തൂകണേ
തിരികെ നടന്നാലും, തിരഞ്ഞു നീ വന്നിടും
മനമൊന്നു തേങ്ങിയാല്‍, മാറോടു ചേര്‍ത്തിടും
തിരികെ നടന്നാലും, തിരഞ്ഞു നീ വന്നിടും
മനമൊന്നു തേങ്ങിയാല്‍, മാറോടു ചേര്‍ത്തിടും
മനസ്സു തുറക്കാനും
മറന്നൊന്നിരിക്കാനും
മനസ്സു തുറക്കാനും
മറന്നൊന്നിരിക്കാനും
ഇടനെഞ്ചിലിടമേകി
ഇടയനെന്‍ സ്വന്തമായ്
ഹൃദയമിടിക്കുവോളം
സ്‌തുതിയായ് മാറിടാന്‍
തിരുവോസ്‌തിയേ നീ
കൃപ തൂകണേ
ഉദയം തുടരുവോളം
എന്‍ ഉയിരായ് ചേരുവാന്‍
നവജീവനായ് നീ, പ്രഭ തൂകണേ
നെഞ്ചിലെ നോവെല്ലാം, നന്മയായ് വിളമ്പും
അന്നമിന്നു മന്നിലെ, കണ്ണീരു മായ്‌ക്കുന്നു
നെഞ്ചിലെ നോവെല്ലാം, നന്മയായ് വിളമ്പും
അന്നമിന്നു മന്നിലെ, കണ്ണീരു മായ്‌ക്കുന്നു
ഉരുകി എരിയുന്നു
ഉയിരേകി ഊട്ടുവാന്‍
ഉരുകി എരിയുന്നു
ഉയിരേകി ഊട്ടുവാന്‍
എരിയുമെന്നുള്ളിലെ
കൃപയുടെ നിറവായ്
സ്വര്‍ഗ്ഗം താണിറങ്ങി വന്ന ദൈവമിതാ
വാഴ്‌ത്തി, വിരുന്നായ് വിളമ്പിടുന്നു
ആത്മം നിറയുമീ, ഭോജ്യമിതാ
ഉള്ളില്‍, ഉയിരായി, അലിഞ്ഞിടുന്നു
അനുഗ്രഹമായെല്ലാം നല്‍കിടുന്നു
ഹൃദയമിടിക്കുവോളം, സ്‌തുതിയായ് മാറിടാന്‍
തിരുവോസ്‌തിയേ നീ, കൃപ തൂകണേ
ഉദയം തുടരുവോളം, എന്‍ ഉയിരായ് ചേരുവാന്‍
നവജീവനായ് നീ, പ്രഭ തൂകണേ
ഹൃദയമിടിക്കുവോളം, സ്‌തുതിയായ് മാറിടാന്‍
തിരുവോസ്‌തിയേ നീ, കൃപ തൂകണേ
ഉദയം തുടരുവോളം, എന്‍ ഉയിരായ് ചേരുവാന്‍
നവജീവനായ് നീ, പ്രഭ തൂകണേ

Also searched as: swargam thanirangi vanna daivamitha communion