ബലിയായ് തിരുമുന്‍പില്‍ നല്‍കാം (baliyayi thirumunpil nalkam entrance)
Open "ബലിയായ് തിരുമുന്‍പില്‍ നല്‍കാം" in the Nistin Lyrics app →
ബലിയായ് തിരുമുന്‍പില്‍ നല്‍കാം
അടിയന്‍റെ അനുതാപഗാനം
അവിടുത്തെ അനുഗ്രഹം
അതുമാത്രം അനശ്വരം
ഇടയന്‍റെ വഴി തേടി പാടും
ഇടറുന്ന ഹൃദയാര്‍ദ്രഗാനം
അവിടുത്തെ അള്‍ത്താര
അതുമാത്രം ആശ്രയം
ബലിയായ് തിരുമുന്‍പില്‍ നല്‍കാം
അടിയന്‍റെ അനുതാപഗാനം
ഇരുള്‍ വീഴും പാതയില്‍ മെഴുതിരി നാളമായ്
തെളിയുന്ന സത്യമേ ഉലകിന്‍റെനിത്യതേ
നാദമായ് രൂപമായ് വിശ്വതേജോ ശില്‍പിയായ്
ദുഖമെല്ലാം ഏറ്റുവാങ്ങും നിര്‍ധനന്‍റെ മിത്രമായ്
ഈ പ്രാര്‍ത്ഥന കേള്‍ക്കുമോ
ഈ അര്‍ത്ഥന കാണുമോ
അഭയമേ..ശുവിനനുദിനം
ബലിയായ് തിരുമുന്‍പില്‍ നല്‍കാം
അടിയന്‍റെ അനുതാപഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം
ഇടയന്‍റെ വഴി തേടി പാടും
ഇടറുന്ന ഹൃദയാര്‍ദ്രഗാനം
പതിതന്‍റെ പാട്ടിലും പരിശുദ്ധ ഭാവമായ്
നിറയുന്ന പുണ്യമേ പരമ ദയാനിധെ
ത്യാഗമായ് സ്നേഹമായ് ഏക രക്ഷാ മാര്‍ഗമായ്
പാപഭൂവില്‍ വീണു കേഴും ദുഃഖിതന്‍റെ നാഥനായ്
ഈ യാചന കേള്‍ക്കുമോ
ഈ വേദന കാണുമോ
ശരണമേ..ശുവിലനുദിനം
ബലിയായ് തിരുമുന്‍പില്‍ നല്‍കാം
അടിയന്‍റെ അനുതാപഗാനം
അവിടുത്തെ അനുഗ്രഹം അതുമാത്രം അനശ്വരം
ഇടയന്‍റെ വഴി തേടി പാടും
ഇടറുന്ന ഹൃദയാര്‍ദ്രഗാനം
അവിടുത്തെ അള്‍ത്താര അതുമാത്രം ആശ്രയം
ബലിയായ് തിരുമുന്‍പില്‍ നല്‍കാം
അടിയന്‍റെഅനുതാപഗാനം
Also searched as: baliyayi thirumunpil nalkam entrance