അത്മാവിറങ്ങും വേദിയില്‍ (athmavirangum vediyil entrance)

Open " അത്മാവിറങ്ങും വേദിയില്‍" in the Nistin Lyrics app →

അത്മാവിറങ്ങും വേദിയില്‍
ഹൃദയം തുറന്നു നാഥാ..
ജീവന്‍ പകര്‍ന്ന ത്യാഗം
ഓര്‍ക്കാന്‍ ഒരുങ്ങി വന്നിതാ
ബലിവേദി മുന്നില്‍ നില്‍ക്കാം
കറയേതും നീക്കി നില്‍ക്കാം
ബലിവേദി മുന്നില്‍ നില്‍ക്കാം
കറയേതും നീക്കി നില്‍ക്കാം
മാലാഖമാര്‍ പാടുന്നു
ഹാല്ലേല്ലുയ്യ പാടുന്നു
മാലോകരേവരും ചേരുന്നു
ബലിവേദി സ്വര്‍ഗ്ഗീയമാകുന്നു....
മാലാഖമാര്‍ പാടുന്നു
ഹാല്ലേല്ലുയ്യ പാടുന്നു
മാലോകരേവരും ചേരുന്നു
ബലിവേദി സ്വര്‍ഗ്ഗീയമാകുന്നു....
വൈര്യം വഴിയില്‍ വെടിഞ്ഞിടാം
സോദരരോട് ക്ഷമിക്കാം
ക്രൂശിന്‍ മാറിലെ ഭാവം
മനസ്സില്‍ ഏറ്റു വാങ്ങിടാം
വൈര്യം വഴിയില്‍ വെടിഞ്ഞിടാം
സോദരരോട് ക്ഷമിക്കാം
ക്രൂശിന്‍ മാറിലെ ഭാവം
മനസ്സില്‍ ഏറ്റു വാങ്ങിടാം
താതാ.. ദൈവമേ...നാഥാ സ്നേഹമേ
താതാ.. ദൈവമേ...നാഥാ സ്നേഹമേ
നീ സ്വീകരിച്ചിടൂ ബലി,
കനിവായ് കൈക്കൊണ്ടിടൂ
മാലാഖമാര്‍ പാടുന്നു
ഹാല്ലേല്ലുയ്യ പാടുന്നു
മാലോകരേവരും ചേരുന്നു
ബലിവേദി സ്വര്‍ഗ്ഗീയമാകുന്നു....
സ്നേഹം ഉള്ളില്‍ നിറച്ചിടാം
ലോകമെങ്ങും പകരാം
ബലിതന്‍ ബലമതിനാലെ
പാരില്‍ പ്രകാശമേകാം
സ്നേഹം ഉള്ളില്‍ നിറച്ചിടാം
ലോകമെങ്ങും പകരാം
ബലിതന്‍ ബലമതിനാലെ
പാരില്‍ പ്രകാശമേകാം
താതാ.. ദൈവമേ...നാഥാ സ്നേഹമേ
താതാ.. ദൈവമേ...നാഥാ സ്നേഹമേ
ചൊരിയൂ നന്മകള്‍ ദാസരില്‍
മാലാഖമാര്‍ പാടുന്നു
ഹാല്ലേല്ലുയ്യ പാടുന്നു
മാലോകരേവരും ചേരുന്നു
ബലിവേദി സ്വര്‍ഗ്ഗീയമാകുന്നു....
അത്മാവിറങ്ങും വേദിയില്‍
ഹൃദയം തുറന്നു നാഥാ..
ജീവന്‍ പകര്‍ന്ന ത്യാഗം
ഓര്‍ക്കാന്‍ ഒരുങ്ങി വന്നിതാ

Also searched as: athmavirangum vediyil entrance