അള്‍ത്താരയില്‍ ആത്മ ബലിയായ്‌ (altharayil aathma baliyayi entrance offertory)

Open "അള്‍ത്താരയില്‍ ആത്മ ബലിയായ്‌" in the Nistin Lyrics app →

അള്‍ത്താരയില്‍ ആത്മ ബലിയായ്‌
അര്‍പ്പിക്കാനായ്‌ ഞാന്‍ വരുന്നു
എല്ലാം നിനക്കായി നല്‍കാന്‍
ദേവാലയത്തില്‍ വരുന്നു
അള്‍ത്താരയില്‍ ആത്മ ബലിയായ്‌
അര്‍പ്പിക്കാനായ്‌ ഞാന്‍ വരുന്നു
എല്ലാം നിനക്കായി നല്‍കാന്‍
ദേവാലയത്തില്‍ വരുന്നു
ഈ കാഴ്‌ച്ച വസ്‌തുക്കള്‍ക്കൊപ്പം
കന്മഷമില്ലാത്ത ഹൃത്തും
ഈ കാഴ്‌ച്ച വസ്‌തുക്കള്‍ക്കൊപ്പം
കന്മഷമില്ലാത്ത ഹൃത്തും
എല്ലാം പൊറുക്കുന്ന ചിത്തം
വല്ലഭാ കാഴ്‌ച്ചയായേകാം
എല്ലാം പൊറുക്കുന്ന ചിത്തം
വല്ലഭാ കാഴ്‌ച്ചയായേകാം
അള്‍ത്താരയില്‍ ആത്മ ബലിയായ്‌
അര്‍പ്പിക്കാനായ്‌ ഞാന്‍ വരുന്നു
എല്ലാം നിനക്കായി നല്‍കാന്‍
ദേവാലയത്തില്‍ വരുന്നു
എന്‍ സോദരര്‍ക്കെന്നൊടെന്തോ
നീരസം തോന്നുന്ന പക്ഷം
എന്‍ സോദരര്‍ക്കെന്നൊടെന്തോ
നീരസം തോന്നുന്ന പക്ഷം
തിരികെ ഞാന്‍ ചെന്നേവമേകാം
എല്ലാം ക്ഷമിക്കുന്ന സ്നേഹം
തിരികെ ഞാന്‍ ചെന്നേവമേകാം
എല്ലാം ക്ഷമിക്കുന്ന സ്നേഹം
അള്‍ത്താരയില്‍ ആത്മ ബലിയായ്‌
അര്‍പ്പിക്കാനായ്‌ ഞാന്‍ വരുന്നു
എല്ലാം നിനക്കായി നല്‍കാന്‍
ദേവാലയത്തില്‍ വരുന്നു
എനിക്കായ്‌ കരുതുന്ന സ്വാര്‍ത്ഥം
സര്‍വ്വതും കൈവെടിഞ്ഞീടാം
എനിക്കായ്‌ കരുതുന്ന സ്വാര്‍ത്ഥം
സര്‍വ്വതും കൈവെടിഞ്ഞീടാം
എല്ലാം കൊടുക്കുന്ന സ്നേഹം
സകലേശാ ഞാനുള്‍ക്കൊണ്ടീടാം
എല്ലാം കൊടുക്കുന്ന സ്നേഹം
സകലേശാ ഞാനുള്‍ക്കൊണ്ടീടാം
അള്‍ത്താരയില്‍ ആത്മ ബലിയായ്‌
അര്‍പ്പിക്കാനായ്‌ ഞാന്‍ വരുന്നു
എല്ലാം നിനക്കായി നല്‍കാന്‍
ദേവാലയത്തില്‍ വരുന്നു

Also searched as: altharayil aathma baliyayi entrance offertory