നിത്യ ജീവന്‍റെ അപ്പമേ (nithya jeevante appame communion)
Open "നിത്യ ജീവന്‍റെ അപ്പമേ" in the Nistin Lyrics app →
നിത്യ ജീവന്‍റെ അപ്പമേ
മര്‍ത്യ ജീവിത മാര്‍ഗ്ഗമേ
ഹൃത്തടങ്ങളില്‍ വാസമാക്കുവാന്‍
എത്തിടും സത്യ സൂനുവേ
അങ്ങേ ആരാധിച്ചീടുന്നു
അങ്ങേ നാമത്തെ വാഴ്‌ത്തുന്നു
ദിവ്യകാരുണ്യ നായകാ
നിന്നെ പാടി നമിക്കുന്നു
അങ്ങേ ആരാധിച്ചീടുന്നു
അങ്ങേ നാമത്തെ വാഴ്‌ത്തുന്നു
ദിവ്യകാരുണ്യ നായകാ
നിന്നെ പാടി നമിക്കുന്നു
എന്‍റെ നീറും നിരാശകള്‍
എല്ലാം നീയറിഞ്ഞീടുന്നു
എന്‍റെ മാനസ വ്യാധികള്‍
എല്ലാം നന്മയ്‌ക്കായ് മാറ്റുന്നു
നിന്‍റെ സ്‌നേഹത്തെ വര്‍ണ്ണിച്ചീടുവാന്‍
നാവു പോരെന്‍റെ സ്‌നേഹമേ
നിന്‍റെ സ്‌നേഹത്തെ വര്‍ണ്ണിച്ചീടുവാന്‍
നാവു പോരെന്‍റെ സ്‌നേഹമേ
അങ്ങേ ആരാധിച്ചീടുന്നു
അങ്ങേ നാമത്തെ വാഴ്‌ത്തുന്നു
ദിവ്യകാരുണ്യ നായകാ
നിന്നെ പാടി നമിക്കുന്നു
അങ്ങേ ആരാധിച്ചീടുന്നു
അങ്ങേ നാമത്തെ വാഴ്‌ത്തുന്നു
ദിവ്യകാരുണ്യ നായകാ
നിന്നെ പാടി നമിക്കുന്നു
അദ്ധ്വാനിച്ചീടുന്നോര്‍ക്കെന്നും
ആശ്വാസം നാഥാ നീയല്ലോ
ഭാരത്താല്‍ വലഞ്ഞീടുമ്പോള്‍
താങ്ങാന്‍ അണയുന്നോനും നീയല്ലോ
എന്‍റെ ക്രൂശുമായ് നിന്‍റെപാതയില്‍
നീങ്ങുവാന്‍ കൃപയേകണേ
എന്‍റെ ക്രൂശുമായ് നിന്‍റെ പാതയില്‍
നീങ്ങുവാന്‍ കൃപയേകണേ
നിത്യ ജീവന്‍റെ അപ്പമേ
മര്‍ത്യ ജീവിത മാര്‍ഗ്ഗമേ
ഹൃത്തടങ്ങളില്‍ വാസമാക്കുവാന്‍
എത്തിടും സത്യ സൂനുവേ
അങ്ങേ ആരാധിച്ചീടുന്നു
അങ്ങേ നാമത്തെ വാഴ്‌ത്തുന്നു
ദിവ്യകാരുണ്യ നായകാ
നിന്നെ പാടി നമിക്കുന്നു
അങ്ങേ ആരാധിച്ചീടുന്നു
അങ്ങേ നാമത്തെ വാഴ്‌ത്തുന്നു
ദിവ്യകാരുണ്യ നായകാ
നിന്നെ പാടി നമിക്കുന്നു
Also searched as: nithya jeevante appame communion