അത്ഭുതങ്ങള്‍ ചെയ്‌തു ഞങ്ങളില്‍ (albhuthangal cheythu njangalil recessional saints)
Open "അത്ഭുതങ്ങള്‍ ചെയ്‌തു ഞങ്ങളില്‍" in the Nistin Lyrics app →
അത്ഭുതങ്ങള്‍ ചെയ്‌തു ഞങ്ങളില്‍
സ്വര്‍ഗ്ഗ രാജ്യ രശ്‌മിയേകിടും
ക്രിസ്‌തുവിന്റെ പ്രേഷിതോത്തമ
പൊന്‍ പാദങ്ങളെന്നുമാശ്രയം
പാവനാത്മാവായൊരങ്ങുതന്‍
പ്രാര്‍ത്ഥന സഹായ ശക്തിയാല്‍
ശ്രേയസ്സാര്‍ന്നു ഞങ്ങള്‍ വാഴുവാന്‍
പ്രീതനായ് വരങ്ങള്‍ നല്‍കണേ
വേദനിച്ചീടുന്ന ചേതസ്സും
നീരെഴുന്ന നീര്‍മിഴികളും
കാഴ്‌ച്ചവെച്ചു കൂപ്പിടുന്നിതാ
കാതണച്ചു കേള്‍ക്ക നായകാ
പാദുവായില്‍ ആശയോടെ നിന്‍
പാദമാശ്രയിച്ചോരേഴകള്‍
ആശ നേടി നിന്നനുഗ്രഹാല്‍
ആശിസ്സേകുകിന്നുമവ്വിധം
അത്ഭുതങ്ങള്‍ ചെയ്‌തു ഞങ്ങളില്‍
സ്വര്‍ഗ്ഗ രാജ്യ രശ്‌മിയേകിടും
ക്രിസ്‌തുവിന്റെ പ്രേഷിതോത്തമ
പൊന്‍ പാദങ്ങളെന്നുമാശ്രയം
Also searched as: albhuthangal cheythu njangalil recessional saints