തിരുവോസ്‌തിയായ് എന്‍ ജീവനില്‍ (thiruvosthiyayi en jeevanil communion)

Open "തിരുവോസ്‌തിയായ് എന്‍ ജീവനില്‍" in the Nistin Lyrics app →

തിരുവോസ്‌തിയായ്, എന്‍ ജീവനില്‍
അലിയുന്ന സ്‌നേഹമാണീശോ
തിരുമാറിലെ, നിറവേകുവാന്‍
മുറിയുന്ന ഭോജ്യമാണീശോ
എന്നുള്ളില്‍ വാഴുന്ന സ്‌നേഹം
ആത്മാവില്‍ നിറയുന്ന സൗഖ്യം
അകതാരിലാനന്ദമേകും
അലിവിന്‍റെ ആത്മീയ ഭോജ്യം
ദിവ്യകാരുണ്യമേ, സ്‌നേഹ വാത്സല്യമേ
എന്നില്‍ ജീവന്‍റെ നിറവാകണേ
ദിവ്യകാരുണ്യമേ, ആത്മ സൗഭാഗ്യമേ
എന്‍റെ ആത്മാവില്‍ വിരുന്നാകണേ
ജീവന്‍റെ ജീവനാകും ഈശോയെ, ഈശോയെ
എന്നുള്ളില്‍ ഇന്നു വന്നു വാഴണേ
ജീവന്‍റെ ജീവനാകും ഈശോയെ, ഈശോയെ
നിത്യമാം ജീവനെന്നിലേകണേ
ഇരുള്‍മൂടും വഴിത്താരയില്‍
ഇടറുന്ന നേരങ്ങളില്‍
കാരുണ്യ തിരിനാളമായ്
അണഞ്ഞെന്‍റെ മനതാരില്‍ നീ
ഇരുള്‍മൂടും വഴിത്താരയില്‍
ഇടറുന്ന നേരങ്ങളില്‍
കാരുണ്യ തിരിനാളമായ്
അണഞ്ഞെന്‍റെ മനതാരില്‍ നീ
അത്താഴ മേശയില്‍, പ്രാണന്‍ പകര്‍ന്നു നീ
ജീവന്‍റെ മന്നയായ്, കുര്‍ബാനയായ്
അത്താഴ മേശയില്‍, പ്രാണന്‍ പകര്‍ന്നു നീ
ജീവന്‍റെ മന്നയായ്, കുര്‍ബാനയായ്
ജീവന്‍റെ ജീവനാകും ഈശോയെ, ഈശോയെ
എന്നുള്ളില്‍ ഇന്നു വന്നു വാഴണേ
ജീവന്‍റെ ജീവനാകും ഈശോയെ, ഈശോയെ
നിത്യമാം ജീവനെന്നിലേകണേ
അകതാരില്‍ ആനന്ദമായ്
ഈശോ നീ എഴുന്നള്ളുന്നു
സ്‌നേഹത്താല്‍ നിറയുന്നെന്നാത്മം
ജീവനില്‍ നീ വാഴുമ്പോള്‍
അകതാരില്‍ ആനന്ദമായ്
ഈശോ നീ എഴുന്നള്ളുന്നു
സ്‌നേഹത്താല്‍ നിറയുന്നെന്നാത്മം
ജീവനില്‍ നീ വാഴുമ്പോള്‍
തൂവെണ്‍മ്മയേറും, വിണ്‍ഭോജ്യമായ്
അണയുന്നു ഈശോ, കൂദാശയായ്
തൂവെണ്‍മ്മയേറും, വിണ്‍ഭോജ്യമായ്
അണയുന്നു ഈശോ, കൂദാശയായ്
തിരുവോസ്‌തിയായ്, എന്‍ ജീവനില്‍
അലിയുന്ന സ്‌നേഹമാണീശോ
തിരുമാറിലെ, നിറവേകുവാന്‍
മുറിയുന്ന ഭോജ്യമാണീശോ
എന്നുള്ളില്‍ വാഴുന്ന സ്‌നേഹം
ആത്മാവില്‍ നിറയുന്ന സൗഖ്യം
അകതാരിലാനന്ദമേകും
അലിവിന്‍റെ ആത്മീയ ഭോജ്യം
ദിവ്യകാരുണ്യമേ, സ്‌നേഹ വാത്സല്യമേ
എന്നില്‍ ജീവന്‍റെ നിറവാകണേ
ദിവ്യകാരുണ്യമേ, ആത്മ സൗഭാഗ്യമേ
എന്‍റെ ആത്മാവില്‍ വിരുന്നാകണേ
ജീവന്‍റെ ജീവനാകും ഈശോയെ, ഈശോയെ
എന്നുള്ളില്‍ ഇന്നു വന്നു വാഴണേ
ജീവന്‍റെ ജീവനാകും ഈശോയെ, ഈശോയെ
നിത്യമാം ജീവനെന്നിലേകണേ

Also searched as: thiruvosthiyayi en jeevanil communion