പരിശുദ്ധമാകുമീ അള്‍ത്താരയില്‍… (parishudhamakumee altharayil vanavar aagatharayi entrance)

Open "പരിശുദ്ധമാകുമീ അള്‍ത്താരയില്‍…" in the Nistin Lyrics app →

പരിശുദ്ധമാകുമീ അള്‍ത്താരയില്‍…
വാനവരാഗതരായ്…
പരിശുദ്ധമാകുമീ അള്‍ത്താരയില്‍
വാനവരാഗതരായ്
കാല്‍വരി ബലി തന്നോര്‍മ്മയതാം
ഈ ബലിയില്‍ പങ്കുചേരാം
ഒരു മനമോടിന്നണയാം
ഈ യാഗ പീഠത്തിലായ്
അണിയണിയായി ചേര്‍ന്നണയാം
തിരുബലിയില്‍ കാഴ്‌ച്ചയായി
തിരുനിണമേകി, കാല്‍വരി പീഠേ
തിരുബലിയില്‍ പങ്കുചേരാം
പെസഹാ നാളില്‍, കുര്‍ബാനയായോ-
രീ ബലിയില്‍ ചേര്‍ന്നണയാം
അണയാമീ ബലിയില്‍
അനുരഞ്‌ജിതരാകാം
ഒരു മനമോടൊന്നായി ചേര്‍ന്നു
ഈ ബലിയില്‍ പങ്കുചേരാം
അണയാമീ ബലിയില്‍
അനുരഞ്‌ജിതരാകാം
ഒരു മനമോടൊന്നായി ചേര്‍ന്നു
ഈ ബലിയില്‍ പങ്കുചേരാം
കാല്‍വരി മലയിന്നോര്‍മ്മയായി
ഈശോ ഇന്നീ വേദിയില്‍
നാഥനുമൊത്ത്, മാനവര്‍ ഞങ്ങളും
ആഗതരാകുന്നിതാ
അനുതാപത്തോടണയാം
ആശകളെല്ലാമായി
പാപ കറകള്‍ നീക്കി
ജീവിത വേദനയേകി
ഈ ബലിയില്‍, പങ്കുചേരാം
ഈ അള്‍ത്താരയില്‍
ഈ ബലിയില്‍, പങ്കുചേരാം
ഈ അള്‍ത്താരയില്‍
അണയാമീ ബലിയില്‍
അനുരഞ്‌ജിതരാകാം
ഒരു മനമോടൊന്നായി ചേര്‍ന്നു
ഈ ബലിയില്‍ പങ്കുചേരാം
അണയാമീ ബലിയില്‍
അനുരഞ്‌ജിതരാകാം
ഒരു മനമോടൊന്നായി ചേര്‍ന്നു
ഈ ബലിയില്‍ പങ്കുചേരാം
ജീവിതമാകും കാഴ്‌ച്ചയുമായി
അണിയണിയായിന്നണയാം
പാപികള്‍ ഞങ്ങള്‍, ആ തിരുമാറില്‍
ആശ്രയം തേടുന്നിതാ
ബലിയര്‍പ്പകരായണയാം
കാഴ്‌ച്ചകളെല്ലാമേകാം
പാപ ചിന്തകള്‍ നീക്കി
ജീവിത യാതനയേകി
ഈ ബലിയില്‍, ഒന്നുചേരാം
ഈ അള്‍ത്താരയില്‍
ഈ ബലിയില്‍, ഒന്നുചേരാം
ഈ അള്‍ത്താരയില്‍
പരിശുദ്ധമാകുമീ അള്‍ത്താരയില്‍
വാനവരാഗതരായ്
കാല്‍വരി ബലി തന്നോര്‍മ്മയതാം
ഈ ബലിയില്‍ പങ്കുചേരാം
ഒരു മനമോടിന്നണയാം
ഈ യാഗ പീഠത്തിലായ്
അണിയണിയായി ചേര്‍ന്നണയാം
തിരുബലിയില്‍ കാഴ്‌ച്ചയായി
തിരുനിണമേകി, കാല്‍വരി പീഠേ
തിരുബലിയില്‍ പങ്കുചേരാം
പെസഹാ നാളില്‍, കുര്‍ബാനയായോ-
രീ ബലിയില്‍ ചേര്‍ന്നണയാം
അണയാമീ ബലിയില്‍
അനുരഞ്‌ജിതരാകാം
ഒരു മനമോടൊന്നായി ചേര്‍ന്നു
ഈ ബലിയില്‍ പങ്കുചേരാം
അണയാമീ ബലിയില്‍
അനുരഞ്‌ജിതരാകാം
ഒരു മനമോടൊന്നായി ചേര്‍ന്നു
ഈ ബലിയില്‍ പങ്കുചേരാം

Also searched as: parishudhamakumee altharayil vanavar aagatharayi entrance