വാ വാ യേശുവേ (va va yeshuve ente ullil va communion)
Open "വാ വാ യേശുവേ" in the Nistin Lyrics app →
വാ വാ യേശുവേ
എന്‍റെ ഉള്ളില്‍ വാ
വാ വാ സ്‌നേഹമേ
ആത്മഭാഗ്യമേ
എന്‍ മനം കാത്തിരിപ്പൂ
നിന്‍ സ്വരം കാതോര്‍ത്തിരിപ്പൂ
സൗഖ്യദായകാ… നീ വരേണമേ…
വാ വാ യേശുവേ
എന്‍റെ ഉള്ളില്‍ വാ
വാ വാ സ്‌നേഹമേ
ആത്മഭാഗ്യമേ
നീറും ഹ്യത്തടത്തില്‍
നീ കുളിര്‍തെന്നലായ്
നീറും ഹ്യത്തടത്തില്‍
നീ കുളിര്‍തെന്നലായ്
നീ അണഞ്ഞെന്‍റെ, കണ്ണുനീര്‍ ഒപ്പിടുമോ
നിന്‍ മാറില്‍ ചേര്‍ത്തിടുമോ
വാ വാ യേശുവേ
എന്‍റെ ഉള്ളില്‍ വാ
ഉള്ളം ദാഹിക്കുന്നു
ഇന്നും നിന്‍ തലോടല്‍
ഉള്ളം ദാഹിക്കുന്നു
ഇന്നും നിന്‍ തലോടല്‍
മഞ്ഞുതുള്ളി പോല്‍ വെണ്മയായ് മാറ്റിടുമോ
എന്നെ നീ മാറ്റിടുമോ
വാ വാ യേശുവേ
എന്‍റെ ഉള്ളില്‍ വാ
പാരില്‍ നിന്‍റെ നാമം
പാടും പൂങ്കുയിലായ്
പാരില്‍ നിന്‍റെ നാമം
പാടും പൂങ്കുയിലായ്
പൂമരത്തിന്‍റെ ചില്ലപോല്‍ എന്‍ ഹ്യദയം
നിന്നെ കാത്തിരിപ്പൂ
വാ വാ യേശുവേ
എന്‍റെ ഉള്ളില്‍ വാ
സ്‌നേഹം ഞാനറിഞ്ഞു
മോഹം പൂവണിഞ്ഞൂ
സ്‌നേഹം ഞാനറിഞ്ഞു
മോഹം പൂവണിഞ്ഞൂ
നീ എഴുന്നെള്ളി എന്നുള്ളില്‍ വന്ന നേരം
ജീവന്‍ തന്ന നേരം
വാ വാ യേശുവേ
എന്‍റെ ഉള്ളില്‍ വാ
എന്നും കണ്‍മണിയായ്
എന്നെ പോറ്റിടുവാന്‍
എന്നും കണ്‍മണിയായ്
എന്നെ പോറ്റിടുവാന്‍
ഓസ്‌തിരൂപനായ് എന്നുള്ളില്‍ ആഗതനായ്
എന്നും നീ വാണീടണേ
വാ വാ യേശുവേ
എന്‍റെ ഉള്ളില്‍ വാ
വാ വാ സ്‌നേഹമേ
ആത്മഭാഗ്യമേ
എന്‍ മനം കാത്തിരിപ്പൂ
നിന്‍ സ്വരം കാതോര്‍ത്തിരിപ്പൂ
സൗഖ്യദായകാ… നീ വരേണമേ…
വാ വാ യേശുവേ
എന്‍റെ ഉള്ളില്‍ വാ
വാ വാ സ്‌നേഹമേ
ആത്മഭാഗ്യമേ
Also searched as: va yeshuve ente ullil communion