ദൈവ സ്‌നേഹ പാരമ്യം പകരുമീ ബലിയില്‍ (daivasneha daiva sneha paramyam communion)

Open "ദൈവ സ്‌നേഹ പാരമ്യം പകരുമീ ബലിയില്‍" in the Nistin Lyrics app →

ദൈവ സ്‌നേഹ പാരമ്യം പകരുമീ ബലിയില്‍
ധ്യാന പൂര്‍വ്വം ചേര്‍ന്നിടാം പങ്കുചേര്‍ന്നിടാം
പാപ മോചനവും, കൃപയും നേടുവാന്‍ അണയാം
വിനയമുള്ള ഹൃദയമോടെ ഒന്നു ചേര്‍ന്നിടാം
സകല സൗഭാഗ്യങ്ങളും മുടിചൂടിടും സഭയില്‍
സകലരോടും ചേര്‍ന്ന് ദൈവ സ്‌തുതികള്‍ പാടീടാം
സകല സൗഭാഗ്യങ്ങളും മുടിചൂടിടും സഭയില്‍
സകലരോടും ചേര്‍ന്ന് ദൈവ സ്‌തുതികള്‍ പാടീടാം
അന്നാ പെസഹാ നാളിലെ ആത്മദാനവും
കുരിശില്‍ മകുടം ചൂടിയ ആത്മാര്‍പ്പണവും
അന്നാ പെസഹാ നാളിലെ ആത്മദാനവും
കുരിശില്‍ മകുടം ചൂടിയ ആത്മാര്‍പ്പണവും
പുതുജീവന്‍ പകര്‍ന്നീടും പുനരുത്ഥാനവും
അനുസ്‌മരിക്കും ഈ ബലിയില്‍ പങ്കുചേര്‍ന്നിടാം
സകല സൗഭാഗ്യങ്ങളും മുടിചൂടിടും സഭയില്‍
സകലരോടും ചേര്‍ന്ന് ദൈവ സ്‌തുതികള്‍ പാടീടാം
സകല സൗഭാഗ്യങ്ങളും മുടിചൂടിടും സഭയില്‍
സകലരോടും ചേര്‍ന്ന് ദൈവ സ്‌തുതികള്‍ പാടീടാം
ദൈവ വചനം ഹൃദയ വയലില്‍ ഏറ്റുവാങ്ങിടാം
ജീവനരുളും ദിവ്യഭോജ്യം കൈക്കൊണ്ടീടാം
ദൈവ വചനം ഹൃദയ വയലില്‍ ഏറ്റുവാങ്ങിടാം
ജീവനരുളും ദിവ്യഭോജ്യം കൈക്കൊണ്ടീടാം
സ്‌തുതി ഗീതം പാടിടുവാന്‍ അധരം ഒരുക്കീടാം
അനുഗ്രഹങ്ങള്‍ സ്വീകരിക്കാന്‍ പ്രാര്‍ത്ഥിച്ചിടാം
ദൈവ സ്‌നേഹ പാരമ്യം പകരുമീ ബലിയില്‍
ധ്യാന പൂര്‍വ്വം ചേര്‍ന്നിടാം പങ്കുചേര്‍ന്നിടാം
പാപ മോചനവും, കൃപയും, നേടുവാന്‍ അണയാം
വിനയമുള്ള ഹൃദയമോടെ ഒന്നു ചേര്‍ന്നിടാം
സകല സൗഭാഗ്യങ്ങളും മുടിചൂടിടും സഭയില്‍
സകലരോടും ചേര്‍ന്ന് ദൈവ സ്‌തുതികള്‍ പാടീടാം
സകല സൗഭാഗ്യങ്ങളും മുടിചൂടിടും സഭയില്‍
സകലരോടും ചേര്‍ന്ന് ദൈവ സ്‌തുതികള്‍ പാടീടാം

Also searched as: daivasneha daiva sneha paramyam communion