ബലിയേകാന്‍ അണയാം അര്‍പ്പകരായ് മാറാം (baliyekan anayam arppakarayi maram entrance)

Open "ബലിയേകാന്‍ അണയാം അര്‍പ്പകരായ് മാറാം" in the Nistin Lyrics app →

ബലിയേകാന്‍ അണയാം അര്‍പ്പകരായ് മാറാം
ഈ സ്‌നേഹ യാഗത്തില്‍ പങ്കുചേരാം
കൃപയാല്‍ നിറയാം അനുരഞ്‌ജിതരാകാം
ത്യാഗത്തിന്‍ വേദിയില്‍ ഒന്നുചേരാം
ബലിയേകാന്‍ അണയാം അര്‍പ്പകരായ് മാറാം
ഈ സ്‌നേഹ യാഗത്തില്‍ പങ്കുചേരാം
കൃപയാല്‍ നിറയാം അനുരഞ്‌ജിതരാകാം
ത്യാഗത്തിന്‍ വേദിയില്‍ ഒന്നുചേരാം
ഹൃദയങ്ങള്‍ അറിയുന്നവന്‍
അണയുന്നീ സ്‌നേഹ വിരുന്നില്‍
അനുതാപമോടെ അണയാം
ഹൃദയങ്ങള്‍ അറിയുന്നവന്‍
അണയുന്നീ സ്‌നേഹ വിരുന്നില്‍
അനുതാപമോടെ അണയാം
നിനക്കായ് ഒരുക്കുന്ന, സ്വര്‍ഗ്ഗീയ വിരുന്നിന്‍
വാതില്‍ തുറന്നവന്‍ കാത്തു നില്‍പ്പു
ആണിപ്പാടുള്ള തന്‍, കരങ്ങള്‍ നീട്ടി
കരുണാമയന്‍ നിന്നെ ചേര്‍ത്തണയ്‌ക്കും
നിനക്കായ് ഒരുക്കുന്ന സ്വര്‍ഗ്ഗീയ വിരുന്നിന്‍
വാതില്‍ തുറന്നവന്‍ കാത്തു നില്‍പ്പു
ആണിപ്പാടുള്ള തന്‍ കരങ്ങള്‍ നീട്ടി
കരുണാമയന്‍ നിന്നെ ചേര്‍ത്തണയ്‌ക്കും
തന്‍ പ്രിയ സുതനെ പകുത്തോരാ സ്‌നേഹത്തിന്‍
ഓര്‍മ്മയായ് മാറുന്നീ ബലിവേദിയില്‍
തന്‍ പ്രിയ സുതനെ പകുത്തോരാ സ്‌നേഹത്തിന്‍
ഓര്‍മ്മയായ് മാറുന്നീ ബലിവേദിയില്‍
ഉള്ളില്‍ എരിയുന്ന പാപത്തിന്‍ പതിരുകള്‍
പനിമഞ്ഞായ് മാറുന്നീ കൂദാശയില്‍
ഉള്ളില്‍ എരിയുന്ന പാപത്തിന്‍ പതിരുകള്‍
പനിമഞ്ഞായ് മാറുന്നീ കൂദാശയില്‍
അകതാരില്‍ സ്‌നേഹത്തിന്‍ നിറവേകണേ
നിനക്കായ് ഒരുക്കുന്ന സ്വര്‍ഗ്ഗീയ വിരുന്നിന്‍
വാതില്‍ തുറന്നവന്‍ കാത്തു നില്‍പ്പു
ആണിപ്പാടുള്ള തന്‍ കരങ്ങള്‍ നീട്ടി
കരുണാമയന്‍ നിന്‍റെ ചേര്‍ത്തണയ്‌ക്കും
നിനക്കായ് ഒരുക്കുന്ന സ്വര്‍ഗ്ഗീയ വിരുന്നിന്‍
വാതില്‍ തുറന്നവന്‍ കാത്തു നില്‍പ്പു
ആണിപ്പാടുള്ള തന്‍ കരങ്ങള്‍ നീട്ടി
കരുണാമയന്‍ നിന്‍റെ ചേര്‍ത്തണയ്‌ക്കും
ഉള്ളം തുറന്നു നിന്‍, ഉള്ളില്‍ വസിക്കാന്‍
താതന്‍ അണയുന്നീ അള്‍ത്താരയില്‍
ഉള്ളം തുറന്നു നിന്‍, ഉള്ളില്‍ വസിക്കാന്‍
താതന്‍ അണയുന്നീ അള്‍ത്താരയില്‍
സ്‌നേഹത്തിന്‍ പൂമാല്യം, കൊരുത്തുവെച്ച്
അനുഗ്രഹ പൂജയ്‌കായ് നട തുറക്കാം
സ്‌നേഹത്തിന്‍ പൂമാല്യം, കൊരുത്തുവെച്ച്
അനുഗ്രഹ പൂജയ്‌കായ് നട തുറക്കാം
വിശുദ്ധി തന്‍ പരിമളം തൂകേണമേ
ബലിയേകാന്‍ അണയാം, അര്‍പ്പകരായ് മാറാം
ഈ സ്‌നേഹ യാഗത്തില്‍ പങ്കുചേരാം
കൃപയാല്‍ നിറയാം, അനുരഞ്‌ജിതരാകാം
ത്യാഗത്തിന്‍ വേദിയില്‍ ഒന്നുചേരാം
ഹൃദയങ്ങള്‍ അറിയുന്നവന്‍
അണയുന്നീ സ്‌നേഹ വിരുന്നില്‍
അനുതാപമോടെ അണയാം
നിനക്കായ് ഒരുക്കുന്ന, സ്വര്‍ഗ്ഗീയ വിരുന്നിന്‍
വാതില്‍ തുറന്നവന്‍ കാത്തു നില്‍പ്പു
ആണിപ്പാടുള്ള തന്‍, കരങ്ങള്‍ നീട്ടി
കരുണാമയന്‍ നിന്നെ ചേര്‍ത്തണയ്‌ക്കും
നിനക്കായ് ഒരുക്കുന്ന, സ്വര്‍ഗ്ഗീയ വിരുന്നിന്‍
വാതില്‍ തുറന്നവന്‍ കാത്തു നില്‍പ്പു
ആണിപ്പാടുള്ള തന്‍, കരങ്ങള്‍ നീട്ടി
കരുണാമയന്‍ നിന്നെ ചേര്‍ത്തണയ്‌ക്കും

Also searched as: baliyekan anayam arppakarayi maram entrance