മനസ്സൊരുങ്ങി നാഥാ (manassorungi nadha kazhchayekanayi offertory)
Open "മനസ്സൊരുങ്ങി നാഥാ" in the Nistin Lyrics app →
മനസ്സൊരുങ്ങി നാഥാ
കാഴ്‌ച്ചയേകാനായ്
ഒരുമയോടീ ബലിയില്‍
ഒന്നു ചേരാനായ്
ഈ യാഗ വസ്‌തുക്കള്‍ ഇന്നിവിടെ
നാഥന്‍റെ കൈകളിലേകാം
ഈ യാഗ വസ്‌തുക്കള്‍ ഇന്നിവിടെ
നാഥന്‍റെ കൈകളിലേകാം
ജീവിതം കാഴ്‌ച്ചയായേകാം
ബലിയായ് സ്വീകരിക്കൂ
ഈ നിമിഷം അനുഗ്രഹിക്കൂ
ബലിയായ് സ്വീകരിക്കൂ
ഈ നിമിഷം അനുഗ്രഹിക്കൂ
നിരനിരയായ് മലരുകളായ്
കാത്തുനില്‍പ്പൂ ഞാന്‍
നിരവധിയാം ശോഭയേഴും
ജീവിതാശകളാല്‍
നാഥാ ഒന്നു കാണുമോ
ഈ കാഴ്‌ച്ചകള്‍…
നാഥാ നിന്‍ കരങ്ങളില്‍
നല്‍കുന്നിതാ…
ബലിയായ് സ്വീകരിക്കൂ
ഈ നിമിഷം അനുഗ്രഹിക്കൂ
ബലിയായ് സ്വീകരിക്കൂ
ഈ നിമിഷം അനുഗ്രഹിക്കൂ
കരുണയെഴും നാഥനുമായ്
അലിഞ്ഞു ചേരാനായ്
അകതാരിന്‍ വാതില്‍ തുറന്നു
കാത്തിരിപ്പൂ ഞാന്‍
ഈശോ ജീവനായി നീ
വന്നീടുമോ…
ഈശോ നാഥനായി നീ
വാണീടുമോ…
മനസ്സൊരുങ്ങി നാഥാ
കാഴ്‌ച്ചയേകാനായ്
ഒരുമയോടീ ബലിയില്‍
ഒന്നു ചേരാനായ്
ഈ യാഗ വസ്‌തുക്കള്‍ ഇന്നിവിടെ
നാഥന്‍റെ കൈകളിലേകാം
ഈ യാഗ വസ്‌തുക്കള്‍ ഇന്നിവിടെ
നാഥന്‍റെ കൈകളിലേകാം
ജീവിതം കാഴ്‌ച്ചയായേകാം
ബലിയായ് സ്വീകരിക്കൂ
ഈ നിമിഷം അനുഗ്രഹിക്കൂ
ബലിയായ് സ്വീകരിക്കൂ
ഈ നിമിഷം അനുഗ്രഹിക്കൂ
Also searched as: manassorungi nadha kazhchayekanayi offertory