സ്‌നേഹ താതാ കനിയൂ (sneha thatha kaniyu sweekarikku ee kazhchakal offertory)
Open "സ്‌നേഹ താതാ കനിയൂ" in the Nistin Lyrics app →
സ്‌നേഹ താതാ കനിയൂ
സ്വീകരിക്കു ഈ കാഴ്‌ച്ചകള്‍
നീറിടും മനതാരിലെ
കാണിക്കയായ് ഞാന്‍ ഏകീടുന്നു
ഈ വേളയില്‍ എളിയോരു കാഴ്‌ച്ചകള്‍
സ്‌നേഹമാര്‍ന്നിന്നു ഞാന്‍ നല്‍കീടുന്നു
ഈ വേളയില്‍ എളിയോരു കാഴ്‌ച്ചകള്‍
സ്‌നേഹമാര്‍ന്നിന്നു ഞാന്‍ നല്‍കീടുന്നു
സ്വീകരിക്കൂ… നാഥാ സ്വീകരിക്കൂ
കണ്ണീര്‍ കണങ്ങളാലേകീടുന്ന
അടിയന്‍റെ ഈ കാഴ്‌ച്ചകള്‍
നിന്‍ ദാനമാമീ ജീവിതമിന്നു ഞാന്‍
അള്‍ത്താര മുന്നില്‍ സമര്‍പ്പിക്കുന്നു
നിന്‍ ദാനമാമീ ജീവിതമിന്നു ഞാന്‍
അള്‍ത്താര മുന്നില്‍ സമര്‍പ്പിക്കുന്നു
നീ തന്ന ജീവിത സമ്പാദ്യമെല്ലാം
നീ തന്ന ജീവിത സമ്പാദ്യമെല്ലാം
ഉയരുന്ന കാസയിലേകിടുന്നു
സ്വീകരിക്കൂ… നാഥാ സ്വീകരിക്കൂ
കണ്ണീര്‍ കണങ്ങളാലേകീടുന്ന
അടിയന്‍റെ ഈ കാഴ്‌ച്ചകള്‍
പാപവും എന്നുടെ ദുഃഖങ്ങളും
ബലിയോടു ചേര്‍ക്കുന്നു കണ്ണീരോടെ
പാപവും എന്നുടെ ദുഃഖങ്ങളും
ബലിയോടു ചേര്‍ക്കുന്നു കണ്ണീരോടെ
പാപം പൊറുക്കണേ മാപ്പു നല്‍കീടണേ
പാപം പൊറുക്കണേ മാപ്പു നല്‍കീടണേ
പാപിയാം എന്നെ നീ സ്വീകരിക്കണേ
സ്വീകരിക്കൂ… നാഥാ സ്വീകരിക്കൂ
കണ്ണീര്‍ കണങ്ങളാലേകീടുന്ന
അടിയന്‍റെ ഈ കാഴ്‌ച്ചകള്‍
സ്‌നേഹ താതാ കനിയൂ
സ്വീകരിക്കു ഈ കാഴ്‌ച്ചകള്‍
നീറിടും മനതാരിലെ
കാണിക്കയായ് ഞാന്‍ ഏകീടുന്നു
ഈ വേളയില്‍ എളിയോരു കാഴ്‌ച്ചകള്‍
സ്‌നേഹമാര്‍ന്നിന്നു ഞാന്‍ നല്‍കീടുന്നു
ഈ വേളയില്‍ എളിയോരു കാഴ്‌ച്ചകള്‍
സ്‌നേഹമാര്‍ന്നിന്നു ഞാന്‍ നല്‍കീടുന്നു
സ്വീകരിക്കൂ… നാഥാ സ്വീകരിക്കൂ
കണ്ണീര്‍ കണങ്ങളാലേകീടുന്ന
അടിയന്‍റെ ഈ കാഴ്‌ച്ചകള്‍
Also searched as: sneha thatha kaniyu sweekarikku ee kazhchakal offertory