ഇസ്രായേലിന്‍ നാഥനായി വാഴും ഏക ദൈവം (israyelin nadhanayi vazhumeka daivam recessional)

Open "ഇസ്രായേലിന്‍ നാഥനായി വാഴും ഏക ദൈവം" in the Nistin Lyrics app →

ഇസ്രായേലിന്‍ നാഥനായി വാഴും ഏക ദൈവം
സത്യജീവ മാര്‍ഗ്ഗമാണ് ദൈവം
മര്‍ത്യനായി ഭൂമിയില്‍ പിറന്ന സ്നേഹ ദൈവം
നിത്യ ജീവനേകിടുന്നു ദൈവം
ആബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂമിയില്‍
എന്നെന്നും നിറവേറിടേണമേ
ആബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂമിയില്‍
എന്നെന്നും നിറവേറിടേണമേ
ഇസ്രായേലിന്‍ നാഥനായി വാഴും ഏക ദൈവം
സത്യജീവ മാര്‍ഗ്ഗമാണ് ദൈവം
ചെങ്കടലില്‍ നീ അന്നു പാതതെളിച്ചു
മരുവില്‍ മക്കള്‍ക്കു മന്ന പൊഴിച്ചു
എരിവെയിലില്‍ മേഘത്തണലായി
ഇരുളില്‍ സ്നേഹ നാളമായ്
സീനായ് മാമല മുകളില്‍ നീ
നീതി പ്രമാണങ്ങള്‍ പകര്‍ന്നേകി
ചെങ്കടലില്‍ നീ അന്നു പാതതെളിച്ചു
മരുവില്‍ മക്കള്‍ക്കു മന്ന പൊഴിച്ചു
എരിവെയിലില്‍ മേഘത്തണലായി
ഇരുളില്‍ സ്നേഹ നാളമായ്
സീനായ് മാമല മുകളില്‍ നീ
നീതി പ്രമാണങ്ങള്‍ പകര്‍ന്നേകി
ആബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂമിയില്‍
എന്നെന്നും നിറവേറിടേണമേ
ഇസ്രായേലിന്‍ നാഥനായി വാഴും ഏക ദൈവം
സത്യജീവ മാര്‍ഗ്ഗമാണ് ദൈവം
മനുജനായ് ഭൂവില്‍ അവതരിച്ചു
മഹിയില്‍ ജീവന്‍ ബലികഴിച്ചു
തിരുനിണവും ദിവ്യ ഭോജ്യവുമായ്
ഈ ഉലകത്തിന്‍ ജീവനായ്
വഴിയും സത്യവുമായവനെ
നിന്‍ തിരുനാമം വാഴ്‌ത്തുന്നു
മനുജനായ് ഭൂവില്‍ അവതരിച്ചു
മഹിയില്‍ ജീവന്‍ ബലികഴിച്ചു
തിരുനിണവും ദിവ്യ ഭോജ്യവുമായ്
ഈ ഉലകത്തിന്‍ ജീവനായ്
വഴിയും സത്യവുമായവനെ
നിന്‍ തിരുനാമം വാഴ്‌ത്തുന്നു
ഇസ്രായേലിന്‍ നാഥനായി വാഴും ഏക ദൈവം
സത്യജീവ മാര്‍ഗ്ഗമാണ് ദൈവം
മര്‍ത്യനായി ഭൂമിയില്‍ പിറന്ന സ്നേഹ ദൈവം
നിത്യ ജീവനേകിടുന്നു ദൈവം
ആബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂമിയില്‍
എന്നെന്നും നിറവേറിടേണമേ
ആബാ പിതാവേ ദൈവമേ
അവിടുത്തെ രാജ്യം വരേണമേ
അങ്ങേ തിരുഹിതം ഭൂമിയില്‍
എന്നെന്നും നിറവേറിടേണമേ

Also searched as: israyelin nadhanayi vazhumeka daivam recessional