യേശുവല്ലാതാരുമില്ല താങ്ങുവാനൊരാള്‍ (yeshuvallatharumilla yeshu allatharumilla യേശുവല്ലാതാരുമില്ല താങ്ങുവാനൊരാള്‍)

Open "യേശുവല്ലാതാരുമില്ല താങ്ങുവാനൊരാള്‍" in the Nistin Lyrics app →

യേശുവല്ലാതാരുമില്ല താങ്ങുവാനൊരാള്‍
തണലേകുവാന്‍ ഒരാള്‍
യേശുവല്ലാതാരുമില്ല ഏകുവാനൊരാള്‍
കരമേകുവാന്‍ ഒരാള്‍
ശ്രുതി പോയ തംബുരുവാണു ഞാന്‍
ശ്രുതിയായ് നീ വരൂ
പാഴ്‌ സ്വരമായൊരു മുരളിക ഞാന്‍
പാട്ടായ് നീ വരൂ
പ്രിയനെ.. പ്രിയനെ നീ വരൂ…
Music..
ദുഃഖങ്ങളേറി നീറുന്ന നേരം
ചാരെ നീ വരില്ലെ
കഷ്‌ടങ്ങളാലെ കരയുന്ന കാലം
കണ്ണീരൊപ്പുകയില്ലേ
തളര്‍ന്ന് തകര്‍ന്നു കിടക്കുന്ന എന്‍റെ
താങ്ങായ് നീ വരില്ലെ
നാഥാ.. നാഥാ..
താങ്ങായ് നീ വരില്ലെ..
യേശുവല്ലാതാരുമില്ലാ താങ്ങുവാനൊരാള്‍
തണലേകുവാനൊരാള്‍
യേശുവല്ലാതാരുമില്ലാ ഏകുവാനൊരാള്‍
കരമേകുവാനൊരാള്‍
Music..
ബന്ധങ്ങളെല്ലാം കൈവിടും നേരം
ബന്ധുവായ് നീ വരില്ലെ
സ്വന്തങ്ങള്‍ തള്ളി പറയുന്ന കാലം
സാന്ത്വനമാവുകില്ലേ
ആത്മാവിന്‍ ബലമായ് സ്‌നേഹത്തിന്‍ തണലായ്
ഈശനെ നീ വരില്ലേ
ഈശോ.. ഈശോ..
ഇടയനായ് നീ വരില്ലെ..
യേശുവല്ലാതാരുമില്ല താങ്ങുവാനൊരാള്‍
തണലേകുവാന്‍ ഒരാള്‍
യേശുവല്ലാതാരുമില്ല ഏകുവാനൊരാള്‍
കരമേകുവാന്‍ ഒരാള്‍
ശ്രുതി പോയ തംബുരുവാണു ഞാന്‍
ശ്രുതിയായ് നീ വരൂ
പാഴ്‌ സ്വരമായൊരു മുരളിക ഞാന്‍
പാട്ടായ് നീ വരൂ
പ്രിയനെ.. പ്രിയനെ നീ വരൂ…
യേശുവല്ലാതാരുമില്ലാ താങ്ങുവാനൊരാള്‍
തണലേകുവാനൊരാള്‍
യേശുവല്ലാതാരുമില്ലാ ഏകുവാനൊരാള്‍….
കരമേകുവാനൊരാള്‍…..

Also searched as: yeshuvallatharumilla yeshu allatharumilla യേശുവല്ലാതാരുമില്ല താങ്ങുവാനൊരാള്‍, communion